സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

വരുന്ന വാരം മേടം രാശിക്കാർക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കാം. മാനസികമായി ഏറെ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉദ്യോഗത്തിലെ അമിത ജോലിഭാരമോ വ്യക്തിപരമായ പ്രശ്നങ്ങളോ മൂലം മനസ്സ് അസ്വസ്ഥമാകാം. ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം. സർക്കാരിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നേരിടേണ്ടി വന്നേക്കാം. ഇത് മാനഹാനിക്കും സാമൂഹിക അപമാനത്തിനും കാരണമായേക്കാം. ജീവിതപങ്കാളിയുമായോ മക്കളുമായോ ഉള്ള തർക്കങ്ങൾ വഴിവിട്ട് കലഹത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പരസ്പരം കുറ്റപ്പെടുത്തലുകളും വാഗ്വാദങ്ങളും ബന്ധത്തിൽ വിള്ളലുകൾ വീഴ്‌ത്താം. സാമ്പത്തിക കാര്യങ്ങളിലോ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലോ ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. അടുത്ത ബന്ധങ്ങളിൽ വിള്ളലുകൾ വീഴാം. ദീർഘകാലമായി നിലനിന്നിരുന്ന ചില സൗഹൃദങ്ങൾ അവസാനിക്കാനോ അകൽച്ച അനുഭവപ്പെടാനോ ഇടയുണ്ട്. നിലവിലുള്ള വ്യവഹാരങ്ങളിൽ പ്രതികൂല വിധി വരാനും ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. ഇത് സാമ്പത്തിക നഷ്ടത്തിനും കാരണമായേക്കാം.

ശത്രുക്കൾ മുഖേന ഉപദ്രവങ്ങൾ ഉണ്ടായേക്കാം. അവർ നിങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ശ്രമിച്ചേക്കാം. കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ രോഗങ്ങൾ പിടിപെടാം. ഇത് മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം. അന്യരുടെ അനാവശ്യമായ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നേക്കാം. ഇത് നിങ്ങളുടെ ആത്മവിശ്വാസത്തെ തളർത്താൻ ഇടയാക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചുമ, പനി എന്നിവ വരാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത്. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് സർക്കാരിൽ നിന്നും നടപടികൾ ക്ഷണിച്ചു വരുത്തും. നിങ്ങളുടെ പ്രവർത്തികളിലൂടെയും മനോഭാവത്തിലൂടെയും നിങ്ങൾക്ക് ഈ പ്രതിസന്ധികളെ തരണം ചെയ്യാൻ സാധിക്കും.

ജൂലൈ 28, 29, 30 തീയതികൾ യഥാക്രമം അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ ആഴ്ച ഇടവം രാശിക്കാർക്ക് പലർക്കും ജീവിതത്തിൽ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരിക്കും. മാനസികമായും ശാരീരികമായും സാമ്പത്തികമായും നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിടുന്ന കാലമാണിത്. പുതിയൊരു ഉണർവും ഉന്മേഷവും നിങ്ങൾ അനുഭവിക്കും. ജീവിതത്തിൽ നിർണായകമായ ചില മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. തൊഴിൽ അന്വേഷണത്തിൽ ആയിരുന്നവർക്ക് അനുകൂലമായ അവസരങ്ങൾ വന്നുചേരും. കഴിവുകൾക്കും യോഗ്യതകൾക്കും അനുസൃതമായ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

ദീർഘകാലമായി അലട്ടിയിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കുകയും ഉന്മേഷം വർധിക്കുകയും ചെയ്യും. ജീവിതത്തിന്റെ പല തലങ്ങളിലും പുതിയ ഉൾക്കാഴ്ചകൾ ലഭിക്കും. ബുദ്ധിക്ക് തെളിച്ചം വർദ്ധിക്കുകയും കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ കാണാൻ സാധിക്കുകയും ചെയ്യും. എന്നാൽ, കഴിഞ്ഞ കാല പ്രവർത്തികളെക്കുറിച്ച് ചില കുറ്റബോധങ്ങൾ അനുഭവപ്പെട്ടേക്കാം. ആലോചനയില്ലാതെ എടുത്ത തീരുമാനങ്ങൾ മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളും മറ്റും ഓർത്ത് പശ്ചാത്തപിക്കും. മറ്റുള്ളവരെ കുറ്റപ്പെടുത്തിയ സന്ദർഭങ്ങൾ തിരിച്ചടിയായി വരുന്നതായി തോന്നാം. ഈ അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക.

മാർക്കറ്റിംഗ് മേഖലയിലും മറ്റ് ബിസിനസ് സംരംഭങ്ങളിലും പ്രവർത്തിക്കുന്നവർക്ക് ഈ ആഴ്ച വളരെ അനുകൂലമാണ്. സാമ്പത്തിക നേട്ടങ്ങൾക്കും പുരോഗതിക്കും സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും അർഹമായ പ്രതിഫലം ലഭിക്കും. ഭാഗ്യാനുഭവങ്ങൾ, ഭക്ഷണ സുഖം, ദാമ്പത്യ ഐക്യം, നിദ്രാ സുഖം, സമ്മാനങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. ഈ അനുകൂല സമയം പരമാവധി പ്രയോജനപ്പെടുത്തുക. പുതിയ അവസരങ്ങൾക്കായി കണ്ണും കാതും തുറന്നിരിക്കുക. ആത്മവിശ്വാസത്തോടെ മുന്നേറുക. വിജയം നിങ്ങളെ തേടി വരും.

ജൂലൈ 30, 31, ആഗസ്റ്റ് 1 തീയതികൾ യഥാക്രമം കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാരുടെ പക്കപിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

 

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

മിഥുനം രാശിക്കാർക്ക് വരുന്ന ആഴ്ചയിൽ ജീവിതത്തിന്റെ പല തലങ്ങളിലും വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. ആരോഗ്യപരമായി, ചിലർക്ക് അപ്രതീക്ഷിതമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. വാതം, പിത്തം, കഫം എന്നിവ വർദ്ധിക്കുന്നതിനാൽ ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കും. എന്നാൽ, ആഴ്ചയുടെ അവസാനത്തോടെ, ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. മരുന്നുകളും ചികിത്സയും ഫലപ്രദമാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് പുറമെ ധനപരമായി ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം.

അമിതമായ ചെലവുകൾ കാരണം സാമ്പത്തിക സ്ഥിതി അല്‍പം വഷളായേക്കാം. എന്നാൽ, ആഴ്ച അവസാനത്തോടെ ഈ സാഹചര്യവും മാറുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. അപ്രതീക്ഷിതമായി പണം വന്നു ചേരാനുള്ള സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചില തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, പരസ്പര ധാരണയിലൂടെയും സംഭാഷണത്തിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുകയും ചെയ്യും.

കുടുംബത്തിൽ നിലനിന്നിരുന്ന ചില അസ്വാരസ്യങ്ങൾ അവസാനിക്കുകയും സമാധാനവും സന്തോഷവും വീണ്ടെടുക്കുകയും ചെയ്യും. പഠനത്തിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടാം. എന്നാൽ, നിങ്ങളുടെ കഴിവുകളിൽ വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ വിജയം കൈവരിക്കാനാകും. അപ്രതീക്ഷിതമായി പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് സമ്മാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്, ഇത് നിങ്ങൾക്ക് സന്തോഷം നൽകും. ചുരുക്കത്തിൽ, വരുന്ന ആഴ്ച ചില വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും, അവസാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും. ക്ഷമയും, ശുഭാപ്തിവിശ്വാസവും നിലനിർത്തുക.

ആഗസ്റ്റ് 1, 2, 3 തീയതികൾ യഥാക്രമം മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാരുടെ പക്കപിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കർക്കടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

കർക്കിടകരാശിക്കാർക്ക് വരുന്ന ആഴ്ചയിൽ, ബന്ധുജനങ്ങളുടെ പൂർണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിക്കാം. വളരെക്കാലമായി കാണാതിരുന്ന ബന്ധുക്കളെ കണ്ടുമുട്ടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യും.

ബിസിനസ് രംഗത്ത്, പുതിയ സംയുക്ത സംരംഭങ്ങൾ വിജയകരമായി ആരംഭിക്കും. നിങ്ങളുടെ സംരംഭങ്ങൾക്ക് അംഗീകാരം ലഭിക്കുകയും സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. വളരെക്കാലമായി പ്രണയത്തിലായിരുന്നവർക്ക്, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയം നടത്താൻ കഴിയും. ഈ ആഴ്ച ജീവിതത്തിൽ ഭാഗ്യവും ദൈവാനുഗ്രഹവും നിറഞ്ഞതായിരിക്കും. എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തോടെ ചില വെല്ലുവിളികൾ നേരിട്ടേക്കാം. അനാവശ്യ കൂട്ടുകെട്ടുകളും അന്യ സ്ത്രീകളുമായുള്ള ബന്ധവും സാമ്പത്തിക നഷ്ടത്തിനും മാനഹാനിക്കും കാരണമായേക്കാം. അതിനാൽ, ഈ സമയത്ത് ജാഗ്രത പാലിക്കുകയും ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ആരോഗ്യപരമായി, ഏതെങ്കിലും രോഗാവസ്ഥകൾ നിലവിലുണ്ടെങ്കിൽ, ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും സമയബന്ധിതമായി മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടത് അതിപ്രധാനമാണ്. കൂടാതെ, സന്താനങ്ങളുമായി ചെറിയ അകൽച്ച അനുഭവപ്പെടാം. എന്നാൽ, ക്ഷമയും ധാരണയും ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകും. മൊത്തത്തിൽ, വരുന്ന ആഴ്ച സമ്മിശ്ര ഫലങ്ങൾ നൽകുന്ന ഒന്നായിരിക്കും. എന്നാൽ, വിവേകവും ബുദ്ധിയും ഉപയോഗിച്ച് വെല്ലുവിളികളെ മറികടക്കാനും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.

കർക്കിടകക്കൂറിലുൾപ്പെടുന്ന പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ശനി, വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും. ആഗസ്റ്റ് 3 തീയതി പുണർതം നക്ഷത്രക്കാരുടെ പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies