സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:03 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

ചിങ്ങരാശിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് വരുന്ന ആഴ്ച വളരെ ശുഭകരമായിരിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും അർഹമായ അംഗീകാരം ലഭിക്കുന്ന സമയമാണിത്. മനസ്സിൽ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാനുള്ള അവസരവുമുണ്ട്. തൊഴിൽ രംഗത്ത് നേരിട്ടിരുന്ന തടസ്സങ്ങൾ മാറി, പുരോഗതിയുടെ പാതയിലേക്ക് പ്രവേശിക്കാനാകും. സാമ്പത്തികമായി, നിലവിലുണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും.

ഈ വാരത്തിൽ ആരംഭിക്കുന്ന പല പ്രവർത്തനങ്ങളും വിജയത്തിലെത്തുകയും അതുവഴി സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും. കുടുംബജീവിതത്തിൽ ഐക്യവും സ്നേഹവും വർദ്ധിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസവും പരസ്പര ധാരണയും വർദ്ധിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകൾ മാറ്റാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് പുതിയ അവസരങ്ങൾ വന്നുചേരും. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി മുൻപേ പ്രതീക്ഷിച്ചതിലും അധികം ലാഭം നേടാനാകും. സർക്കാർ ജോലി ലക്ഷ്യമാക്കി പരിശ്രമിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം.

അഭിമുഖങ്ങളിൽ വിജയിക്കാനും ജോലി നേടാനുമുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കാനോ അല്ലെങ്കിൽ അത്തരം ചടങ്ങുകൾക്ക് നേതൃത്വം നൽകാനോ ഉള്ള അവസരങ്ങൾ ഉണ്ടാകും. മനസ്സമാധാനം, സാമ്പത്തിക നേട്ടം, കീർത്തി, ആരോഗ്യം, വിജയം, ശത്രുക്കളിൽ നിന്നുള്ള മോചനം എന്നിവയെല്ലാം ഈ ആഴ്ചയിൽ അനുഭവപ്പെടും. വരുന്ന ആഴ്ച വളരെ അനുകൂലമായിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതിയും സന്തോഷവും നിറഞ്ഞതായിരിക്കും ഈ സമയം.

ചിങ്ങക്കൂറിലുൾപ്പെടുന്ന മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ഞായർ, തിങ്കൾ, ചൊവ്വാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

കന്നി രാശിക്കാർക്ക് വരുന്ന ആഴ്ചയിൽ ജീവിതത്തിൽ ചില പ്രതിബന്ധങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ഏത് കാര്യത്തിന് ഇറങ്ങിയാലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അപ്രകാരം അനുഭവപ്പെടുന്ന പക്ഷം, ഹനുമാൻ ചാലിസ ചൊല്ലിയതിന് ശേഷം കാര്യങ്ങൾ മുന്നോട്ട് നീക്കുക. നിയമപരമായ കാര്യങ്ങളിൽ, പ്രത്യേകിച്ച് അന്യരെ സഹായിക്കുന്നതിൽ നിന്നും ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ, കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ച് ഉദരസംബന്ധമായ അസുഖങ്ങൾക്കും മാനസികാരോഗ്യ പ്രശ്നങ്ങൾക്കും, കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. വിദഗ്ധ ചികിത്സ തേടുന്നതിൽ മടിക്കരുത്. കർക്കിടക മാസത്തിന്റെ സ്വാധീനം മൂലം മാനസിക പിരിമുറുക്കം അനുഭവപ്പെടാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. ലോൺ തിരിച്ചടവ് മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. വീട്, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത വേണം. നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപകട സാധ്യതയുണ്ട്, അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.

പിതാവിന്റെ ആരോഗ്യസ്ഥിതിയിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഈ സമയത്ത് അദ്ദേഹത്തിന് കൂടുതൽ പരിചരണം ആവശ്യമായി വന്നേക്കാം. പണം, ആഭരണങ്ങൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈ ആഴ്ചയിൽ അനുഭവപ്പെട്ടേക്കാം. എന്നിരുന്നാലും, ഈ പ്രതിസന്ധികളെല്ലാം താൽക്കാലികമാണെന്ന് ഓർക്കുക. ക്ഷമയും സമചിത്തതയും കൈവിടാതെ മുന്നോട്ട് പോയാൽ ഈ വെല്ലുവിളികളെയെല്ലാം മറികടക്കാനാകും.

കന്നിക്കൂറിലുൾപ്പെടുന്ന ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

തുലാംരാശിക്കാർക്ക് വരുന്ന ആഴ്ചയിൽ, ചില അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. അനാവശ്യമായ കൂട്ടുകെട്ടുകളിൽ ചെന്നുപെടാനും തെറ്റായ പ്രവർത്തികൾ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടാകാം, അതിനാൽ ജാഗ്രത പാലിക്കുക. ശത്രുക്കളുടെ ഉപദ്രവം വർധിക്കാൻ സാധ്യതയുള്ളതിനാൽ, അവരോട് കൂടുതൽ ശ്രദ്ധയോടെ ഇടപെടേണ്ടതാണ്. സ്വത്ത്, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച കേസുകളിൽ ചെന്നു ചാടാതിരിക്കാൻ ശ്രദ്ധിക്കുക.

ആരോഗ്യകാര്യത്തിൽ, ഉദരസംബന്ധമായ അസുഖങ്ങൾക്കും ഭക്ഷ്യവിഷബാധയ്‌ക്കും സാധ്യതയുണ്ട്. ഭക്ഷണത്തിൽ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക. കുടുംബാംഗങ്ങളുമായോ അയൽക്കാരുമായോ ഉള്ള ബന്ധങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. വാക്കുകൾ വിലയിരുത്താതെ പറയുന്നത് കലഹങ്ങൾക്ക് കാരണമായേക്കാം. യാത്രകൾ, പ്രത്യേകിച്ച് ജലവുമായി ബന്ധപ്പെട്ട യാത്രകൾ, അപകടസാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത പുലർത്തുക. രോഗാവസ്ഥയിലുള്ളവർക്ക് അസുഖം വർദ്ധിക്കാൻ സാധ്യതയുണ്ട്.

മാനസിക സംഘർഷവും അസ്വസ്ഥതയും അനുഭവപ്പെടാം, എല്ലാ കാര്യങ്ങൾക്കും ഒരുതരം ഭയം തോന്നിയേക്കാം. ഈശ്വരാധനയിലും ഉപവാസം ജപം എന്നിവയിലൂടെ സമചിത്തത ശക്തമാക്കി നിലനിർത്താൻ ശ്രമിക്കുക. എന്നാൽ, ജാതകത്തിൽ ചന്ദ്രൻ ബലവാനായിരിക്കുന്നവർക്ക് ഈ പ്രതികൂല ഫലങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജീവിതപങ്കാളിയുമായും മക്കളുമായും ഉള്ള ബന്ധങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പരസ്പരം മനസ്സിലാക്കാനും വിട്ടുവീഴ്ച ചെയ്യാനും ശ്രമിക്കുക. എന്നിരുന്നാലും, ആഴ്ചയുടെ അവസാനത്തോടെ, ബിസിനസ്സ് ചെയ്യുന്നവർക്കും ആശയവിനിമയം പ്രധാനമായ തൊഴിൽ ചെയ്യുന്നവർക്കും കരിയറിൽ മികച്ച അവസരങ്ങൾ വന്നുചേരും.

തുലാക്കൂറിലുൾപ്പെടുന്ന ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

ഈ വാരം വൃശ്ചികം രാശിക്കാർക്ക് നിർണായകം ആയിരിക്കും. പിരിയാൻ തീരുമാനിച്ചിരുന്ന ദമ്പതികൾക്ക് തീരുമാനങ്ങൾ തകിടം മറിച്ചു ഒരു പുതിയ അധ്യായത്തിലേക്ക് കടക്കാനുള്ള അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണയും മധ്യസ്ഥതയും, പരസ്പര ധാരണയും സ്നേഹവും വീണ്ടെടുക്കാനുള്ള ഒരു പാത തുറക്കും. മക്കളുടെ ക്ഷേമത്തിനായി വീണ്ടും ഒന്നിക്കാനുള്ള ഈ തീരുമാനം, കുടുംബത്തിന് മൊത്തത്തിൽ ഒരു പുതിയ തുടക്കമായിരിക്കും.

വീട് വാങ്ങാനോ പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനോ ഉള്ള ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നതോടെ, സാമ്പത്തിക സ്ഥിതിയിൽ മെച്ചപ്പെട്ട ഒരു മാറ്റം അനുഭവപ്പെടും. പ്രണയിക്കുന്നവർക്ക് ഈ ആഴ്ച സന്തോഷകരമായ ഒരു വഴിത്തിരിവായിരിക്കും. കുടുംബാംഗങ്ങളുടെ എതിർപ്പ് നേരിട്ടിരുന്ന ബന്ധങ്ങൾക്ക് അവരുടെ അനുഗ്രഹം ലഭിക്കുകയും വിവാഹത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇത് ദമ്പതികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും, പുതിയൊരു ജീവിതത്തിലേക്ക് ഒരുമിച്ച് കാലെടുത്തു വയ്‌ക്കാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്യും.

എന്നാൽ, ആഴ്ചയുടെ അവസാനത്തോടെ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രത്യേകിച്ച്, രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും വിഷജന്തുക്കളുടെ ആക്രമണത്തിൽ നിന്ന് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. നിയമപരമായ കാര്യങ്ങളിൽ ചില തിരിച്ചടികൾ നേരിട്ടേക്കാം, ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടായേക്കാം. അപമാനകരമായ സാഹചര്യങ്ങൾ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് മുൻകരുതലുകൾ എടുക്കുക. ഈ പ്രവചനങ്ങൾ ഒരു മുന്നറിയിപ്പായി കണ്ട് ആവശ്യമായ മുൻകരുതലുകൾ എടുക്കുക. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും നേരിടാൻ ധൈര്യവും ശുഭാപ്തിവിശ്വാസവും നിലനിർത്തുക.

വൃശ്ചികക്കൂറിലുൾപ്പെടുന്ന വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം ശനി, ശനി, വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies