സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ജൂലൈ 28 മുതൽ ഓഗസ്ററ് 03 വരെയുള്ള (1199 കർക്കിടകം 13 – കർക്കിടകം 19 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ധനുരാശിക്കാർക്ക് ജീവിതത്തിലെ വഴിത്തിരിവാകുന്ന, അവിസ്മരണീയമായ ഒരു വാരമായിരിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും നിറയുന്ന ഈ ദിനങ്ങളിൽ, വളരെക്കാലമായി കാത്തിരുന്ന കോടതി വിധി അനുകൂലമായി ഭവിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാനുള്ള സാധ്യതയും ഈ വാരത്തിൽ ഉണ്ട്. തൊഴിൽ രംഗത്തും ശുഭ വാർത്തകൾ വന്നു ചേരാം.

വളരെക്കാലമായി അലട്ടിയിരുന്ന തൊഴിൽപരമായ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, സ്ഥാനക്കയറ്റത്തിന്റെയും ഉയർച്ചയുടെയും പടവുകൾ കയറും. കുടിശ്ശികയായി കിട്ടാനുള്ള ആനുകൂല്യങ്ങൾ പലിശ സഹിതം ലഭിക്കുന്നതിനാൽ സാമ്പത്തികമായും ഈ ആഴ്ച മികച്ചതാണ്. സുഹൃദ്ബന്ധങ്ങൾക്ക് പ്രാധാന്യം കൈവരുന്ന ഈ ദിനങ്ങളിൽ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ബിസിനസ് രംഗത്ത് പുതിയ സംരംഭങ്ങൾ തുടങ്ങിയിരിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമാണ്. ആത്മാർത്ഥമായ പ്രയത്നങ്ങൾ വിജയത്തിലെത്തുകയും ലാഭം വർധിക്കുകയും ചെയ്യും.

ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന അസ്വാരസ്യങ്ങൾക്ക് പരിഹാരം കണ്ടെത്താനും പരസ്പര ഐക്യം വർധിപ്പിക്കാനും ഈ ആഴ്ച സഹായിക്കും. വാഹന ഭാഗ്യം, നിദ്രാസുഖം, ഇഷ്ടഭക്ഷണ സമൃദ്ധി, സമൂഹത്തിൽ മാന്യത എന്നിവയും ഈ ആഴ്ചയിലെ സവിശേഷതകളാണ്. ശത്രുക്കൾ സുഹൃത്തുക്കളാകുന്ന ഈ അപൂർവ്വ കാലയളവിൽ, അപമാനിച്ചവരും അവഹേളിച്ചവരും നിരുപാധികം ക്ഷമ ചോദിച്ചെത്തും.പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. രാഷ്‌ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും വർധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയുടെ പുതു വെളിച്ചം ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം.

ധനുക്കൂറിലുൾപ്പെടുന്ന മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ഞായർ, തിങ്കൾ, ചൊവ്വാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മകരം രാശിക്കാരുടെ ജീവിതത്തിന്റെ വൈകാരിക തലങ്ങളിലേക്ക് വെളിച്ചം വീശുന്ന, അതേസമയം ചില വെല്ലുവിളികൾ നിറഞ്ഞ ഒരു ആഴ്ചയാണ് വരുന്നത്. യാത്രകളിൽ ക്ലേശവും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം, കൂടാതെ കുടുംബത്തിൽ നിന്ന് അകന്നു നിൽക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. കുടുംബത്തിനുള്ളിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുക്കാനും സാധ്യതയുണ്ട്. മാതാവുമായോ മാതൃ ബന്ധുക്കളുമായോ ഉള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

മാനസികാരോഗ്യ പ്രശ്നങ്ങളോ ഉദരസംബന്ധമായ അസുഖങ്ങളോ ഉള്ളവർ ഈ ആഴ്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടാനും ഉറക്കക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടനടി വിദഗ്‌ദ്ധ വൈദ്യോപദേശം തേടാൻ മടിക്കരുത്. എന്നാൽ, ആഴ്ചയുടെ അവസാനത്തോടെ ശുഭവാർത്തകൾ നിങ്ങളെ തേടിയെത്തും. നല്ലൊരു ജോലി ലഭിക്കാനോ സാമ്പത്തികമായി ഉയർച്ച കൈവരിക്കാനോ ഉള്ള സാധ്യത കാണുന്നു. സർക്കാർ ജോലിക്കാർക്ക് ഉന്നത പദവിയിലേക്കുള്ള സ്ഥാനക്കയറ്റമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാനും ഇടയുണ്ട്. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ലക്ഷ്യം നേടിയെടുക്കാനും ഈ ആഴ്ച സഹായിക്കും.

ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന പൊരുത്തക്കേടുകൾക്ക് പരിഹാരം കണ്ടെത്താനും പരസ്പര സ്നേഹവും ഐക്യവും വർധിപ്പിക്കാനും ഈ ആഴ്ച അവസരം നൽകും. ജീവിതത്തിന്റെ പല തലങ്ങളിലും ദൈവാധീനത്തിന്റെ അനുഗ്രഹം അനുഭവപ്പെടുന്ന ഒരു കാലഘട്ടമായിരിക്കും ഇത്. വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനും അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും ഈ ആഴ്ചയിൽ ശ്രമിക്കുക.

മകരക്കൂറിലുൾപ്പെടുന്ന ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

കുംഭം രാശികരുടെ ജീവിതത്തിലെ ചില വിലയേറിയ തിരിച്ചറിവുകളെയും യാഥാർത്ഥ്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ആഴ്ചയായിരിക്കും ഇത്. കുടുംബത്തിൽ രോഗദുരിതങ്ങളും മരണസമാനമായ സാഹചര്യങ്ങളും ഉണ്ടായേക്കാം. പ്രത്യേകിച്ച്, മാതൃസ്ഥാനീയർക്ക് അസുഖങ്ങൾ വരാനും ആശുപത്രിവാസമോ ശസ്ത്രക്രിയയോ വേണ്ടിവരാനും സാധ്യതയുണ്ട്.

ജീവിതപങ്കാളിയുമായും മക്കളുമായും ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമാകുകയും ബന്ധങ്ങൾ വഷളാവുകയും ചെയ്തേക്കാം. വാക്കുകളിലെ കാഠിന്യം മറ്റുള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കാനും ഇടയുണ്ട്. ദാമ്പത്യത്തിൽ പിരിയാൻ ശ്രമിക്കുന്നവർക്ക് കേസ് കോടതിയിലെത്തി ഗുരുതര അപമാനം നേരിടേണ്ടി വന്നേക്കാം. ചില രോഗങ്ങൾ ഗുരുതരമാകാനും മറ്റ് അസുഖങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കേണ്ട ആഴ്ചയാണിത്. അപകടങ്ങൾ ഉണ്ടാകാനും മുറിവ്, ചതവ്, ഒടിവ് തുടങ്ങിയവ സംഭവിക്കാനും സാധ്യതയുണ്ട്.

അമിതമായ ആഡംബര ചെലവുകൾ നിയന്ത്രിക്കേണ്ട സമയമാണ്. ഇല്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. മാനസിക പിരിമുറുക്കങ്ങൾ വർധിക്കാനും വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഇത് മറ്റുള്ളവരുടെ ഇടയിൽ അനാവശ്യമായ സംസാരങ്ങൾക്ക് കാരണമാകും. ഈ പ്രതിസന്ധികൾ നിറഞ്ഞ സമയത്ത് അമിതവിശ്വാസവും സമചിത്തതയും കൈവിടാതിരിക്കുക. ബുദ്ധിപൂർവ്വം പ്രവർത്തിക്കുകയും സാഹചര്യങ്ങളെ നേരിടാൻ തയ്യാറാവുകയും ചെയ്യുക.

കുംഭക്കൂറിലുൾപ്പെടുന്ന അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

 

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാരുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരിക്കും ഈ വാരം. അസാധാരണമായ ധൈര്യവും നേതൃപാടവവും ഉള്ളിൽ നിറയുകയും, മറ്റുള്ളവരുടെ മനസ്സും ചിന്തയും വായിച്ചെടുക്കാനുള്ള കഴിവ് സ്വയം അത്ഭുതപ്പെടുത്തും. ജിജ്ഞാസയുടെ പുറത്തു ചെയ്യുന്ന കാര്യങ്ങൾ വിജയത്തിലെത്തുകയും കഴിവുകൾ മറ്റുള്ളവർക്കു മുന്നിൽ തെളിയിക്കപ്പെടുകയും ചെയ്യും. ശത്രുക്കൾ പോലും സൗഹൃദത്തിന്റെ കൈ നീട്ടാൻ സാധ്യതയുണ്ട്, എന്നാൽ അക്കാര്യത്തിൽ വളരെ ജാഗ്രത പുലർത്തേണ്ട സമയമാണിത്.

മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രശംസയും പ്രതീക്ഷിക്കാം, ഒരുപക്ഷേ വിലപ്പെട്ട സമ്മാനങ്ങൾ പോലും ലഭിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടുകയും ഊർജ്ജസ്വലത അനുഭവപ്പെടുകയും ചെയ്യും. ആത്മീയതയിലേക്കുള്ള ഒരു ചായ്‌വ് നിങ്ങളെ കൂടുതൽ ശാന്തനാക്കും. ഏതു കാര്യത്തിലും ആത്മവിശ്വാസത്തോടെ മുന്നേറാൻ ഈ ഊർജ്ജം നിങ്ങളെ പ്രാപ്തരാക്കും. സഹോദരങ്ങളിൽ നിന്ന് സാമ്പത്തികവും വൈകാരികവുമായ പിന്തുണ പ്രതീക്ഷിക്കാം. നിങ്ങളുടെ പക്വതയും സമചിത്തതയും മറ്റുള്ളവരെ അത്ഭുതപ്പെടുത്തും.

നിയമപരമായ കാര്യങ്ങളിൽ അനുകൂലമായ ഫലങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. കലാകാരന്മാർക്ക് അവരുടെ കഴിവുകൾ അംഗീകരിക്കപ്പെടുകയും പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്യും.ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരിക്കാം. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, നിങ്ങളുടെ കഴിവുകൾ പൂർണ്ണമായി പ്രകടിപ്പിക്കുക.

മീനക്കൂറിലുൾപ്പെടുന്ന പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം ശനി, ശനി, വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന വിധത്തിൽ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies