'മാർക്ക് വെട്ടിക്കുറയ്ക്കുമെന്ന വിധിയിൽ ആശങ്കയുണ്ടായിരുന്നില്ല'; നീറ്റ് പട്ടികയിൽ ഒന്നാം റാങ്ക് നേടി കേരളത്തിൻ്റെ അഭിമാനമായ ശ്രീനന്ദ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാർക്ക് വെട്ടിക്കുറയ്‌ക്കുമെന്ന വിധിയിൽ ആശങ്കയുണ്ടായിരുന്നില്ല’; നീറ്റ് പട്ടികയിൽ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ ശ്രീനന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 09:41 pm IST
Facebook
Twitter
WhatsAppTelegram

നീറ്റിൽ രാജ്യമാകെ ആശങ്കകൾ ഉടലെടുത്തപ്പോഴും സുപ്രീംകോടതി വരെ വിഷയം എത്തിയപ്പോഴും മാർക്ക് വെട്ടിക്കുറച്ച് ഫലം പ്രസിദ്ധീകരിച്ചപ്പോഴും ആത്മവിശ്വാസം കൈവിടാതെ അവനിരുന്നു. ഒടുവിൽ ഇന്ന് നീറ്റ് യുജി റാങ്ക് പുനഃപ്രസിദ്ധീകരിച്ചതിന് പിന്നാലെ സന്തോഷത്തിലും അഭിമാനത്തിലുമാണ് കണ്ണൂർ പള്ളിക്കര സ്വദേശി ശ്രീനന്ദ് ഷർമിൾ. ഒന്നാം റാങ്ക് നിലനിർത്തിയതിന്റെ സന്തോഷത്തിനൊപ്പം റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക മലയാളിയെന്ന നേട്ടവും ശ്രീനന്ദിന്റെ പേരിലാണ്.

ഫലം വന്നതിന് പിന്നാലെ വീട്ടിലും നാട്ടിലും ആഘോഷം ആരംഭിച്ച് കഴിഞ്ഞു. പൂമാലയും പൂച്ചെണ്ടുമായി നാടൊന്നാകെ വീട്ടിലെത്തി. എല്ലാവർക്കും മധുരം വിളമ്പിയാണ് വീട്ടുകാർ മകന്റെ വിജയം ആഘോഷമാക്കിയത്. ഒന്നാം റാങ്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ശ്രീനന്ദ്. ആദ്യ ഫലം വന്നപ്പോൾ ഏറെ സന്തോഷത്തിലായിരുന്നു. 720-ൽ 720 കിട്ടിയതിന്റെ സന്തോഷമേറെയായിരുന്നു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ നീറ്റ് ഫലം സംബന്ധിച്ച വിവാദങ്ങൾ ഉടലെടുത്തത്. പിന്നാലെ ചെറിയ സമർദ്ദം അലട്ടിയിരുന്നുവെന്നും എന്നാൽ പുതുക്കിയ ഫലം വന്നതോടെ സന്തോഷത്തിലാണെന്നും ശ്രീനന്ദ് പറയുന്നു.

മാർക്ക് വെട്ടിക്കുറയ്‌ക്കുമെന്ന വിധിയിൽ തനിക്ക് ആശങ്കയുണ്ടായിരുന്നില്ലെന്നും ശ്രീനന്ദ് പറഞ്ഞു. താൻ എഴുതിയ ഉത്തരം ശരിയാണെന്ന് ഉറച്ച് വിശ്വസിച്ചിരുന്നു. പുനഃപരീക്ഷ നടക്കില്ലെന്നും ഉറപ്പുണ്ടായിരുന്നുവെന്നും ശ്രീനന്ദ് കൂട്ടിച്ചേർത്തു. ഡൽഹി എയിംസാണ് തന്റെ അടുത്ത ലക്ഷ്യമെന്നും അഡ്മിഷൻ ലഭിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ശ്രീനന്ദ് പറഞ്ഞു.

ആദ്യ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളുണ്ടായിരുന്നു. പുതുക്കിയ റാങ്ക് പട്ടികയിൽ‌ 17 പേരാണ് ഉൾപ്പെട്ടത്. ഫിസിക്സ് പരീക്ഷയിലെ തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് വെട്ടിക്കുറച്ചാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

Tags: KannurFEATURED2NEET UG RankSreenandh ShamilFirst Rank
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

Latest News

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies