തിരുവനന്തപുരം: തലസ്ഥാനത്ത് വെടിവയ്പ്പ്. തിരുവനന്തപുരം വഞ്ചിയൂരാണ് സംഭവം നടന്നത്. മുഖം മറച്ചെത്തിയ സ്ത്രീ മറ്റൊരു സ്ത്രീക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ വള്ളക്കടവ് സ്വദേശിനിയായ ഷൈനിക്ക് പരിക്കേറ്റു.
ഷൈനിയുടെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. കൊറിയർ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് സൂചന. വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ വച്ച് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം നടന്നത്.















