സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 04 മുതൽ ഓഗസ്ററ് 10 വരെയുള്ള (1199 കർക്കടകം 20 മുതൽ 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 04 മുതൽ ഓഗസ്ററ് 10 വരെയുള്ള (1199 കർക്കടകം 20 മുതൽ 26 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 02:31 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ധനുരാശിക്കാർക്ക് ഈ വാരത്തിൽ പലരൂപത്തിൽ വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും ദൈവാധീനം പ്രകടമായി അനുഭവിക്കാൻ സാധിക്കും. കോടതി വ്യവഹാരങ്ങളിൽ തിരിച്ചടി നേരിടേണ്ടി വന്നേക്കാം. കഴിവതും കേസ് വഴക്കുകൾ മാറ്റി വയ്‌ക്കാൻ അപേക്ഷിക്കുന്നത് പിന്നിട് ഗുണകരമായിരിക്കും. ഒഴിവാക്കാൻ പറ്റാത്ത അവസരങ്ങളിൽ ഉചിതമായ മൂന്നാമസ്ഥനെ വഴി കാര്യങ്ങൾ വിട്ടുവീഴ്ച ചെയ്തു ഒത്തുതീർപ്പാക്കുന്നത് കോട്ടങ്ങൾ കുറക്കാൻ ഉപകരിക്കും.

സഹായം ചോദിക്കാതെ തന്നെ അങ്ങോട്ട് കയറി സഹായിക്കുന്ന മനോഭാവം ഈ വാരത്തിൽ ദുരിതങ്ങൾ സമ്മാനിക്കും. ഈ വാരത്തിൽ പരോപകാര മനസ്ഥിതി മാറ്റി വയ്‌ക്കുന്നതായിരിക്കും ഉചിതം. ചെയ്യുന്ന സഹായങ്ങൾ തിരിച്ചടിക്കുന്ന കാലമാണ്.

കുടുംബത്തിൽ ഭാര്യയും കുട്ടികളുമായി തർക്കങ്ങളും അഭിപ്രായഭിന്നതകളും രൂക്ഷമാകാൻ സാധ്യത കാണുന്നു. കുടുംബ ബന്ധങ്ങളിൽ കടുംപിടുത്തത്തെക്കാൾ ഉപരി സഹിഷ്ണുതയും സഹാനുഭൂതിയും വേണം പ്രയോഗിക്കാൻ എന്നത് ഓർമിക്കുക. സംവാദങ്ങൾ ഒഴിവാക്കി ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ സമയോചിതമായി ചികിത്സ തേടേണ്ടതും മരുന്നുകൾ മറക്കാതെ കഴിക്കേണ്ടതുമാണ്. ഇത് കർശനമായി പാലിക്കുക. മരുന്ന് മാറി പോകുക, മറന്നു പോകുക ഒക്കെ സംഭവിക്കാൻ സാധ്യതയുള്ള വാരമാണ്.

പുത്തൻ ആശയങ്ങളിലും പുതിയ സംരംഭങ്ങളിലും തുടക്കത്തിൽ തടസങ്ങൾ നേരിട്ടാലും, ദൈവാധീനത്താൽ വെല്ലുവിളികളെ നിഷ്പ്രയാസം മറികടക്കാൻ സാധിക്കും. വാരം അവസാനിക്കുമ്പോൾ തൊഴിൽ സംബന്ധമായ തടസങ്ങൾ പൂർണമായും മാറി സ്ഥാനക്കയറ്റമോ അധികാരപ്രാപ്തിയോ ഉണ്ടാകാൻ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും, ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും.

ചുരുക്കത്തിൽ ചില വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും നിശ്ചദാർഢ്യത്തോടെ ഈശ്വര ചിന്തയോടെ പ്രവർത്തിച്ചാൽ കാര്യങ്ങൾ സുഗമമാകും. ഈ വാരത്തിൽ വലിയ പുരോഗതിയും, നേട്ടങ്ങളും ഉണ്ടാകും.

ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ചൊവ്വ, ബുധൻ, വ്യാഴാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

മകരം രാശിക്കാർക്ക് ഈ വാരത്തിൽ വളരെ നാളായി അനുഭവിച്ചുകൊണ്ടിരുന്ന പല സങ്കീർണ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. വ്യക്തി ജീവിതത്തിൽ ഉണ്ടായിരുന്ന മനോസങ്കർഷങ്ങൾ മാറി ദമ്പതികൾക്കിടയിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും.

ബിസിനസ്സിൽ ഏർപ്പെട്ടിരുക്കുന്നവർക്കു പുതിയ സുവർണ്ണ അവസരങ്ങൾ ലഭിക്കാൻ ഈ ആഴ്ചയിൽ അനുയോജ്യമായ സന്ദർഭങ്ങൾ ഉണ്ടാകും. അത് പുതിയ സംരംഭങ്ങൾക്കും വിജയത്തിനും വഴി ഒരുക്കും.

പഴയ വാഹനം മാറ്റി പുതിയത് വാങ്ങാനുള്ള അവസരം ലഭിക്കും. മാനസികമായി മെച്ചപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാകും.

ശ്രേഷ്ഠ വ്യക്തികളെ കാണാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ടാകുകയും ഇത് സാമൂഹികവും കരിയറിലും ഉള്ള ബന്ധങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുകയും ചെയ്യും.

ഗർഭാശയ സംബന്ധമായ സംബന്ധമായ പ്രശ്നങ്ങളോ ഉദരം അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഉള്ളവർ ഈ ആഴ്ച മാനസിക വിശ്രമം നല്കാൻ മുൻഗണന നൽകണം. ഭക്ഷണ വിഷയങ്ങളിൽ ചെറിയ അലക്ഷ്യമുണ്ടായാൽ ഛർദി, വയറിളക്കം പോലുള്ള പ്രശ്നങ്ങൾ വരുകയും മാരകമാകുകയും ചെയ്തേക്കാം.

അശ്രദ്ധ കാരണം വിലപ്പെട്ട രേഖകളുടെ നഷ്ടപെടുവാനും സാമ്പത്തീക ക്രയ വിക്രയങ്ങളിൽ ചതിയും അനുഭവത്തിൽ വരാൻ സാധ്യതയുണ്ട്. ഈ അപകടങ്ങളിൽ നിന്നും രക്ഷപെടാൻ ജാഗ്രതെയും മുൻകരുതലുകളും സ്വീകരിക്കുക.

ചുരുക്കത്തിൽ ഈ ആഴ്ച വ്യക്തിപരമായ വളർച്ച, പുതിയ അവസരങ്ങൾ എന്നിവ നേടുന്നതിനൊപ്പം ആരോഗ്യ സംബന്ധമായ വെല്ലുവിളികൾ എന്നിവയുടെ മിശ്രിത ഫലം ആയിരിക്കും എങ്കിലും ബന്ധങ്ങൾ മെച്ചപ്പെടുത്തി പുതിയ അവസരങ്ങൾ കൈവരിക്കുകയും ആരോഗ്യ സംരക്ഷണത്തിന് ശ്രദ്ധ നൽകി ഈ കാലഘട്ടത്തെ സമൃദ്ധമായി നേരിടാനും അതിന്റെ നേട്ടങ്ങൾ ആസ്വദിക്കാനും കഴിയും.

മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം വ്യാഴം, വെള്ളി, ശനിയാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

കുംഭം രാശിക്കാർക്ക് വാരാരംഭത്തിൽ അകാരണമായ വൈകാരിക വേലിയേറ്റം അനുഭവപ്പെടാൻ സാധ്യത കാണുന്നു. തൽഫലമായി ജീവിതത്തിൽ ചില വൈകാരിക മുഹൂർത്തങ്ങൾ അരങ്ങേറും. എന്നാൽ വാരം പുരോഗമിക്കുന്നതിനസുരിച്ചു കുടുംബസുഖം, വ്യവഹാരങ്ങൾ വിജയം ഒക്കെയും ഫലം. അതുകൊണ്ടു തന്നെ മാനസികമായി കാര്യങ്ങൾ പുരോഗമിക്കും.

സൽ സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും സമയം ചിലവഴിക്കാനും സാധ്യത കാണുന്നു. ഇവരോടൊപ്പം യാത്രക്കും ചില വിശേഷ സ്ഥലങ്ങൾ സന്ദർശിക്കാനും ഉണ്ടാകുന്ന അവസരങ്ങൾ പാഴാക്കരുത്.

ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം പറഞ്ഞു തീർക്കാനും, ദാമ്പത്യത്തിൽ ഐക്യവും സമാധാനവും ഉണ്ടാകാനും സന്ദർഭങ്ങൾ ഉണ്ടാകും.

വ്യാപാരികൾക്ക് ഈ വാരം ഗുണകരമാണ്. കച്ചവടത്തിൽ ലാഭവും, പുത്തൻ അവസരങ്ങളും ഉണ്ടാകും. ചെയ്യുന്നതെന്തും ഗുണകരമായി മാറുന്ന വാരമാണ്.

വിദ്യാർത്ഥികൾക്ക് പഠനത്തിൽ വലിയ വിജയങ്ങൾ ഉണ്ടാകും. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ബന്ധുക്കളിൽ നിന്നും മുന്പില്ലാത്തവിധം ആശ്ചര്യജനകമായ സഹായസഹകരണം പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാൻ സാധ്യതയുള്ള വാരമാണ്. മാത്രമല്ല കുടുംബത്തിൽ സന്തോഷവും സമാധാനും ഉണ്ടാകും.

ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകുന്ന വാരമാണ്. ആരോഗ്യപരമായി രോഗശാന്തിയും പുത്തനുണർവും ഉണ്ടാകും. സാമ്പത്തികമായും വാരം ഗുണകരമായിരിക്കും.

സ്ത്രീകളുമായി അടുത്തിടപഴകാനും സമയം ചിലവഴിക്കാനും അവസരങ്ങൾ ലഭിക്കും.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ശനി, ഞായർ, വെള്ളിയാഴ്ചകൾ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

മീനം രാശിക്കാർക്ക് ഈ വാരത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. കലാസാംസ്‌കാരിക മേഖലയിലെ മീനരാശിക്കാർക്ക് വലിയ അംഗീകാരവും പ്രശംസയും പ്രശസ്തിയും വന്നു ചേരും.

ഏറെക്കാലമായി മാനസികമായും ശാരീരികമായും അസ്ഥിരത ഉണ്ടായിരുന്നവർക്ക് പ്രതീക്ഷക്ക് വകയുള്ള വാരമാണ്. സാമ്പത്തികമായും വാരം ഗുണമകരമാണ്. ആരോഗ്യത്തിലും പുരോഗമനം ഉണ്ടാകും. ഇഷ്ടഭക്ഷണ ലഭ്യത ഉണ്ടാകും. സന്താനങ്ങൾക്കും ഈ വാരം ഗുണകരമാണ്. ശത്രുജയത്തിനും സാധ്യത കാണുന്നു.

വ്യാപാരത്തിൽ വലിയ നഷ്ടം ഉണ്ടായവർക്ക് പുതിയ അവസരങ്ങൾ തുറന്നു വരും. അത്തരം അവസരങ്ങളിലൂടെ പുതിയ കരാറുകളും പുത്തൻ വരുമാന സ്രോതസുകളും സംജാതമാകും.

രാഷ്‌ട്രീയ നിരീക്ഷകർക്ക് ചില പുത്തൻ വിവാദങ്ങൾ വഴി വൻ ജനശ്രദ്ധയും ജനസമ്മിതിയും നേടിയെടുക്കാൻ അവസരങ്ങൾ ഉണ്ടാകും.

കുടുംബ ബന്ധങ്ങളിൽ ഐക്യവും ഒരുമയും ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സന്ദർഭങ്ങൾ ഉണ്ടാകും. സുഹൃത്ബന്ധങ്ങളും സ്നേഹബന്ധങ്ങളും ശക്തി പ്രാപിക്കും. അപൂർവവും അനശ്വരവുമായ ചില സമ്മാനങ്ങൾ തേടി വരും. വളരെയേറെ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുന്ന ആഴ്‌ചയായിരിക്കും.

സാമൂഹികമായ ഉന്നതി, വ്യക്തിപരമായ ഉന്നതി തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ സമൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം.

മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം വെള്ളി, ഞായർ, തിങ്കളാഴ്ചകളിൽ വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies