മഹാദുരന്തത്തെ അവർ മുന്നിൽ കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങൾക്ക് മുൻപ് മാ​ഗസിനിൽ എഴുതി വെള്ളാർമല സ്കൂളിലെ കുട്ടികൾ; നോവായി 'വെള്ളാരം കല്ലുകൾ‌'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഹാദുരന്തത്തെ അവർ മുന്നിൽ കണ്ടിരുന്നോ? വയനാട് ദുരന്തം മാസങ്ങൾക്ക് മുൻപ് മാ​ഗസിനിൽ എഴുതി വെള്ളാർമല സ്കൂളിലെ കുട്ടികൾ; നോവായി ‘വെള്ളാരം കല്ലുകൾ‌’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 07:38 am IST
Facebook
Twitter
WhatsAppTelegram

വെള്ളാർമല ​ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ഇരുനില കെട്ടിടമില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി ഇതിലും കൂടുമായിരുന്നു. ഈ കെട്ടിടത്തിൽ തടഞ്ഞുനിന്ന മരങ്ങളും പാറക്കല്ലുകളും അവിടെ നിന്നും നീങ്ങിയിട്ടില്ല. സ്കൂളിന് പിന്നിൽ സ്ഥിതി ചെയ്യുന്ന ഒട്ടേറേ വീടുകൾക്കും കെട്ടിടങ്ങൾക്കും അവയിൽ കഴിച്ചുകൂട്ടിയ മനുഷ്യർക്കുമാണ് ഈ കെട്ടിടം സംരക്ഷണ വലയം തീർത്തത്. കേവലം ഒരു ദുരന്ത സ്മാരകമായി ഇനി ഒരു പക്ഷെ ഈ സ്‌കൂൾ കെട്ടിടം നിലകൊണ്ടേക്കാം. അതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ് സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ മാ​ഗസിനും അതിലെ കഥയും.

വരാനിരിക്കുന്ന ദുരന്തത്തെ മുൻകൂട്ടി എഴുതിവച്ചിരിക്കുന്ന ഒരു കഥ. കഥയുടെ അവസാനം ‌പോലെ ഒരു നാട് ഒന്നാകെ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സ്കൂളിലെ അദ്ധ്യാപകൻ സുരേന്ദ്രനാണ് നെഞ്ചുലയ്‌ക്കുന്ന ആ കഥയടങ്ങിയ മാ​ഗസിനിനെ കുറിച്ച് പരാമർശിക്കുന്നത്. ‘വെള്ളാരം കല്ലുകൾ’ എന്ന പേരിലാണ് മാ​ഗസിൻ പുറത്തിറക്കിയത്. പുറംച്ചട്ടയിൽ പച്ചപ്പിൽ പുതഞ്ഞ് നിൽക്കുന്ന സ്കൂളിന്റെ ചിത്രവും വെള്ളാരം കല്ലുകൾ അടുക്കി വച്ചിരിക്കുന്നതിന്റെയും ചിത്രങ്ങളുണ്ട്. ഇന്ന് ആ സ്കൂളില്ല, വെള്ളാരം കല്ലിന് പകരം കൂറ്റൻ പാറക്കഷ്ണങ്ങളാണ് സ്കൂളിന്റെ പരിസരമാകെ.

മഴ പെയ്യുമ്പോൾ ഭയപ്പെടുന്ന അനശ്വരയുടെ കഥയാണ് ലയ എന്ന കുട്ടി മാ​ഗസിനിൽ എഴുതിയത്. വെള്ളച്ചാട്ടത്തിന്റെ ഭം​ഗി ആസ്വദിക്കാനെത്തിയതാണ് അനശ്വരയും കൂട്ടുകാരും. അവിടേക്ക് എത്തുന്നൊരു കിളിയും, കിളി നൽകുന്ന മുന്നറിയിപ്പും അറം പറ്റിയതുപോലെയായി. ഇവിടെ നിന്ന് എത്രയും പെട്ടെന്ന് പോയ്‌ക്കോളൂ, വലിയൊരു ആപത്ത് വരാൻ പോകുന്നു മലവെള്ളപ്പാച്ചിലിൽ നിന്ന് രക്ഷപ്പെട്ടോളൂവെന്നായിരുന്നു കിളിയുടെ നിർദേശം. മണ്ണിടിച്ചിലിൽ ഇതേ വെള്ളച്ചാട്ടത്തിൽ പെട്ട് മരിച്ച പെൺകുട്ടിയായിരുന്നു ആ കിളിയെന്നും കഥയുടെ അവസാനത്തിൽ പറയുന്നുണ്ട്.

കഥ സത്യമായിരിക്കുന്നു. ഇന്ന് ആ സ്കൂളില്ല, കുട്ടികളിൽ ‌ആരൊക്കെയുണ്ടെന്ന് അറിയില്ല, ആ നാട് തന്നെയില്ല. അക്ഷരാർത്ഥത്തിൽ വയനാട് ദുരന്തം മാസങ്ങൾക്ക് മുൻപ് തന്നെ മാ​ഗസിനിൽ എഴുതുകയായിരുന്നു വെള്ളാർമലയിലെ കുട്ടികൾ.

Tags: Wayanad LandslideVellarmala GVHSSSchool MagazineVellaram kallukal
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies