ഇന്ത്യയിൽ വീണ്ടും കുതിപ്പ് തുടർന്ന് ആപ്പിൾ. ജൂണിൽ അവസാനിച്ച പാദത്തിൽ ആപ്പിൾ ഇന്ത്യയിൽ 7.8 ശതമാനം വളർച്ച കൈവരിച്ചതായി സിഇഒ ടിം കുക്ക് അറിയിച്ചു. 21.44 ബില്യൺ ഡോളറിന്റെ വരുമാനമാണ് ആപ്പിളിന് ലഭിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന വരുമാനമാണിത്. മുൻ വർഷമിത് 19.8 ബില്യൺ ഡോളറായിരുന്നു.
ആകെ വിൽപനയിൽ 4.8 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. 85.8 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഇക്കാലയളവിൽ ആപ്പിൾ നടത്തിയത്. കഴിഞ്ഞ വർഷം ഇത് 81.8 ബില്യൺ ഡോളറായിരുന്നു. ഐഫോൺ വിൽപനയിൽ ഒരു ശതമാനത്തിന്റെ നേരിയ ഇടിവുണ്ടെങ്കിലും ലാപ്ടോപ്പ് വിൽപന 2.4 ശതമാന ഉയർന്നു.
കാനഡ, മെക്സിക്കോ, ഫ്രാൻസ്, ജർമ്മനി, യുകെ, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവയുൾപ്പെടെ 24-ലധികം രാജ്യങ്ങളിലും ഇക്കാലയളവിൽ ആപ്പിൾ റെക്കോർഡ് കൈവരിച്ചെന്നും ടിം കുക്ക് അറിയിച്ചു.















