എല്ലാ ദർഗകളിലും മദ്രസകളിലും ത്രിവർണ പതാക ഉയർത്തും; 'ഹർ ഘർ തിരംഗ' ക്യാമ്പയിനുമായി ബിജെപി ന്യൂനപക്ഷ മോർച്ച
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എല്ലാ ദർഗകളിലും മദ്രസകളിലും ത്രിവർണ പതാക ഉയർത്തും; ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനുമായി ബിജെപി ന്യൂനപക്ഷ മോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 08:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെയും നിർദ്ദേശപ്രകാരം ബിജെപി ന്യൂനപക്ഷ മോർച്ച ഓഗസ്റ്റ് 11 മുതൽ 14 വരെ രാജ്യത്തുടനീളം ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ “ഹർ ഘർ തിരംഗ” ക്യാമ്പയിൻ സംഘടിപ്പിക്കും. ക്യാമ്പയിന്റെ ഭാഗമായി വീടുകൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ, ദർഗകൾ, മദ്രസകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ത്രിവർണ്ണ പതാക ഉയർത്തും.

ഇതിന്റെ ഭാഗമായി ബിജെപി ന്യൂനപക്ഷ വിഭാഗം ദേശീയ അധ്യക്ഷൻ ജമാൽ സിദ്ദിഖി ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ദേശീയ ചുമതലക്കാരെയും സഹ ചുമതലക്കാരെയും പ്രഖ്യാപിച്ചു. ന്യൂനപക്ഷ മോർച്ചയുടെ ദേശീയ സെക്രട്ടറിയായ സയ്യിദ് ഇബ്രാഹിമിന് ദേശീയ ചുമതലയും ദേശീയ എക്‌സിക്യൂട്ടീവ് അംഗം മൊ. ഖുർഷിദ്, ജോസഫ് ജോൺ ഹുക്കിൻസ് എന്നിവർക്ക് സഹ ചുമതലയുമാണ് നൽകിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഈ വർഷവും ‘ഹർ ഘർ തിരംഗ’ ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ നടത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 15 ന് ത്രിവർണ്ണ പതാക പൊതുജനങ്ങൾക്ക് സമ്മാനിക്കുകയും അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഓഫീസുകളിലും ദർഗകളിലും മദ്രസകളിലും ത്രിവർണ്ണ പതാക ഉയർത്താൻ അഭ്യർത്ഥിക്കണമെന്നും ജമാൽ സിദ്ദിഖി മുന്നണി ഭാരവാഹികളോട് ആവശ്യപ്പെട്ടു. അതോടൊപ്പം കശ്മീരിൽ വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ കാണുകയും സ്വാതന്ത്ര്യ സമര സേനാനികളായ ക്യാപ്റ്റൻ ഉസ്മാൻ, വീർ അബ്ദുൾ ഹമീദ് എന്നിവരുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ച് മുന്നണി ഭാരവാഹികൾ ത്രിവർണ പതാക ഉയർത്തി ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: Har Ghar Tiranga campaignBJP Minority Front
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies