മുഖം രക്ഷിക്കാൻ പൂഴിക്കടകനുമായി തൃണമൂൽ; വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ നേതാവിനോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖം രക്ഷിക്കാൻ പൂഴിക്കടകനുമായി തൃണമൂൽ; വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ നേതാവിനോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2024, 09:28 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: വനഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥയ്‌ക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാവ് അസഭ്യവർഷം നടത്തിയതിൽ അഖിൽ ഗിരിയോട് രാജി ആവശ്യപ്പെട്ട് മമത സർക്കാർ. വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടതിന് പിന്നാലെയാണ് ഗത്യന്തരമില്ലാതെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്.

വനംവകുപ്പ് ഉദ്യോഗസ്ഥയെ മന്ത്രി അഖിൽ ഗിരി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയോട് രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥയോട് ക്ഷമാപണം നടത്താനും അഖിൽ ഗിരിക്ക് തൃണമൂൽ കോൺഗ്രസ് നിർദേശം നൽകി. ഇത്തരം പെരുമാറ്റങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും തൃണമൂൽ ദേശീയ വക്താവ് ശാന്തനു സെൻ പറഞ്ഞു.

” വനിതാ ഉദ്യോഗസ്ഥയെ തൃണമൂൽ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉദ്യോഗസ്ഥയോട് മാപ്പ് പറയണമെന്നും രാജി വയ്‌ക്കണമെന്നും അഖിൽ ഗിരിയോട് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വനം വകുപ്പ് മന്ത്രി ബിർബഹ ഹൻസ്ദ, വനം വകുപ്പ് ഉദ്യോഗസ്ഥയോട് വിവരങ്ങൾ തിരക്കി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തൃണമൂൽ കോൺഗ്രസ് വച്ചുപൊറുപ്പിക്കില്ല.”- ശാന്തനു സെൻ പറഞ്ഞു.

ഇന്നലെയാണ് പൂർബ മേദിനിപൂർ ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ മനീഷാ സാഹുവിന് നേരെ അഖിൽ ഗിരി അസഭ്യവർഷം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പശ്ചിമ ബംഗാൾ ബിജെപി ഘടകമാണ് പുറത്തുവിട്ടത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചതോടെ തൃണമൂൽ സർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറായത്.

Tags: TMCthreatForest department
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies