പത്തനംതിട്ട: മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതിയുടെ നടുറോഡിലെ പിറന്നാളാഘോഷത്തിന് കുടപിടിച്ചത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ. ശനിയാഴ്ച രാത്രി മലയാലപ്പുഴയില്‍ നടുറോഡില്‍ വാഹനം നിര്‍ത്തിയിട്ട് ബോണറ്റില്‍ കേക്കുകള്‍ നിരത്തി വച്ചായിരുന്നു ആഘോഷം.
കാപ്പ എന്ന് എഴുതിയതടക്കം വിവിധ തരത്തിലുള്ള അഞ്ച് കേക്കുകളാണ് ബോണറ്റില്‍ നിരന്നത്. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആഘോഷം സംഘടിപ്പിച്ചത്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും യുവജന സംഘടനകളും അടക്കം ദുഃഖം ആചരിക്കുമ്പോഴാണ് പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം