ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിൽ ബംഗ്ലാദേശിലുള്ളതെന്ന് പശ്ചിമ ബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗ്ലാദേശിൽ ചരിത്രം ആവർത്തിക്കപ്പെടുകയാണ്. ഇവിടെയാണ് പൗരത്വ നിയമഭേദഗതിയുടെ പ്രാധാന്യം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” സംവരണ വിരുദ്ധ പ്രക്ഷോഭക്കാരുടെ പ്രതിഷേധം ബംഗ്ലാദേശിനെ കലുഷിതമാക്കി. ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്നു. പ്രതിഷേധക്കാർ ക്ഷേത്രങ്ങൾ തകർത്തു. ബംഗ്ലാദേശിലെ നിലവിലെ സാഹചര്യം വിലയിരുത്തുമ്പോൾ എല്ലാവരും പൗരത്വ ഭേദഗതിയെ അംഗികരിക്കേണ്ടതുണ്ട്.”- സുവേന്ദു അധികാരി പറഞ്ഞു.
#WATCH | Delhi: On the situation in Bangladesh, West Bengal LoP and BJP leader Suvendu Adhikari says, “… Seeing the situation (of minorities) in Bangladesh, everyone has to accept the importance of the CAA… History is being repeated in Bangladesh. Minority Hindus and temples… pic.twitter.com/AKiGhU5gWZ
— ANI (@ANI) August 6, 2024
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബംഗ്ലാദേശിലുടനീളമുള്ള നിരവധി ക്ഷേത്രങ്ങളാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ തകർത്തത്. മെഹർപൂരിലെ ഇസ്‌കോൺ ക്ഷേത്രവും പ്രതിഷേധക്കാർ തകർത്തിരുന്നു. ക്ഷേത്രങ്ങൾ തീയിട്ട് നശിപ്പിക്കുകയും വിഗ്രഹങ്ങൾ തച്ചുടയ്‌ക്കയും ചെയ്തിട്ടുണ്ട്. ജഗന്നാഥൻ, ബലദേവ്, സുഭദ്രാദേവി തുടങ്ങി നിരവധി പ്രതിഷ്ഠകൾ അക്രമികൾ കത്തിച്ചു. ക്ഷേത്രത്തിലെ ജീവനക്കാർ തലനാരിഴക്കാണ് ഇസ്ലാമിസ്റ്റുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.