പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റെ തുടക്കത്തിൽ വാഹന ഭാഗ്യം, ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം എന്നിവ ലഭിക്കും. വാരമധ്യത്തോടുകൂടി പലതരത്തിലുള്ള സങ്കീർണമായ പ്രശ്നങ്ങളിൽ കൂടി കടന്നു പോകേണ്ടി വരും. ഭാര്യ ഭർത്താക്കന്മാർ തമ്മിലും സഹോദരങ്ങൾ തമ്മിലും നിസ്സാരമായ കാര്യങ്ങൾക്ക് കലഹം ഉണ്ടാകും.
രാത്രി കാലങ്ങളിൽ സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കുക, വിഷഭയം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ഡോക്കുമെന്റുകളിൽ ഒപ്പിടുമ്പോൾ സൂക്ഷിക്കുക ചതി വരാൻ സാധ്യതയുണ്ട്. ചിലർക്ക് കേസ് വഴക്കുകൾ പ്രതികൂലം ആകുകയും ജയിലിൽ പോകാനുള്ള യോഗം വരെ ഉണ്ടാകും.
ശരീര സുഖഹാനി, ശരീര ശോഷണം, എന്നിവയ്‌ക്ക് സാധ്യതയുണ്ട്. ഹൃദയ സംബന്ധമായി അസുഖങ്ങൾ വരാനും മേജർ ഓപ്പറേഷനിലേക്ക് പോകാനും സാധ്യതയുണ്ട്.
മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം വെള്ളിയാഴ്ച, ശനിയാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മംഗളകരമായ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സാധിക്കും . പലതരത്തിലുള്ള വരുമാന സ്രോതസ്സുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ദാമ്പത്യ ഐക്യം, ഭക്ഷണസുഖം, പ്രേമ പുരോഗതി, വാഹന ഭാഗ്യം തുടങ്ങിയവ ഉണ്ടാകും.
എന്നാൽ വാരമധ്യത്തോടുകൂടി ഭക്ഷണകാര്യങ്ങളിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ ഉദര സംബന്ധമായി പ്രശ്നങ്ങൾ രൂപപ്പെടും. അവനവന്റെ കാരണത്താൽ അല്ലാതെ സഹപ്രവർത്തകരുമായി കലഹം ഉണ്ടാകാൻ സാധ്യതയുണ്ട്. കൊളസ്ട്രോൾ , പ്രമേഹം മറ്റു രക്തസംബന്ധമായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടുന്നത് നല്ലതായിരിക്കും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ മുറിവ്, ഓടിവ്, ചതവ് എന്നിവ ഉണ്ടാകാനും ആശുപത്രി വാസത്തിനും സാധ്യതയുണ്ട്.
അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ മുറിവുകൾ ഉണ്ടാവാൻ ഇടയാകും. ആലോചന ശീലം ഇല്ലാതെ പെരുമാറുന്നതും അഹങ്കാരം കാണിക്കുന്നതും ഈ സമയം ദുരിതത്തിന് കാരണമാകും.
ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ബുധനാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
വാരത്തിന്റെ തുടക്കത്തിൽ മാനസികമായും ശാരീരികമായും വളരെയധികം വെല്ലുവിളികൾ നേരിടേണ്ടി വരും. എന്നാൽ വാരമധ്യത്തോടെ കൂടി സാമ്പത്തിക പുരോഗതി, തൊഴിൽ വിജയം, കീർത്തി, സർവ്വ കാര്യ വിജയം എന്നിവ അനുഭവത്തിൽ വരും.
വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കുക ചില അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരുന്ന സവിശേഷമായ യോഗമുണ്ടാകും.
സ്ത്രീകൾ മൂലം ഇടപെടുന്ന വിഷയങ്ങളിൽ കേസ് വഴക്കുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ , പങ്കാളിയുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും
മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ഞായറാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഹൃദ്രോഗം , നേത്രരോഗം എന്നിവ ഉള്ളവർ വളരെയധികം ജാഗ്രത പാലിക്കേണ്ട സമയമാണ്. ഭാര്യ-ഭർത്തൃ-സന്താന സുഖഹാനി ഉണ്ടാവാൻ ഇട നൽകും. ജലവുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവർ വളരെയധികം സൂക്ഷിക്കേണ്ട സമയമാണ് അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
അന്യദേശവാസം അനുഭവത്തിൽ വരുമെങ്കിലും ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ ഉണ്ടാകും. മാതാവിന് വളരെയധികം ക്ലേശകരമായ അനുഭവങ്ങൾ ഉണ്ടാവുകയോ ആശുപത്രി വാസമോ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യമായ ചിന്തകൾ മനസ്സിന്റെ സമനില തെറ്റിക്കുന്ന അവസ്ഥ ഉണ്ടാവുകയും ദുസ്വപ്നങ്ങൾ കാണുന്ന സാഹചര്യം സംജാതമാവുകയും ചെയ്യും.
അതീവമായ പേടി ഉണ്ടാവുക, മനശക്തി കുറയുക, യാത്ര ക്ലേശം , യാത്രയിൽ ദുരിതം എന്നിവ വരുവാൻ സാധ്യതയുണ്ട്.
കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















