സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 11 മുതൽ ഓഗസ്ററ് 17 വരെയുള്ള (1199 കർക്കടകം 27 മുതൽ ചിങ്ങം 1 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 11 മുതൽ ഓഗസ്ററ് 17 വരെയുള്ള (1199 കർക്കടകം 27 മുതൽ ചിങ്ങം 1 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

പൊതുഫലങ്ങൾ എന്നത് ഒരു നിശ്ചിത കാലയളവിലെ ഗ്രഹങ്ങളുടെ പൊതുവായ സ്ഥിതിയെ അടിസ്ഥാനമാക്കി പ്രവചിക്കുന്നതാണ്. എന്നാൽ, ഒരു വ്യക്തി അനുഭവിക്കുന്ന ഫലങ്ങൾ ഈ പറഞ്ഞ പൊതുഫലങ്ങളോട് ഒപ്പം അവരുടെ ജനനസമയത്തെ ഗ്രഹനിലയെയും, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങളെയും, നിലവിലെ ദശ, അപഹാരങ്ങളെയും ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി എടുത്തുകൊണ്ട്, വിശദമായ ജാതക വിശകലനം നടത്തുകയും, ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും, ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും, പ്രതികൂല സമയങ്ങളെ കുറച്ചുകൂടി എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

കുടുംബ ബന്ധുജനങ്ങളിൽ നിന്നും വളരെയധികം സഹായസഹകരണങ്ങൾ ലഭിക്കുന്ന സമയമാണ്. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ മുഖ്യമായ പങ്കുവഹിക്കാൻ സാധിക്കുന്നതിനാൽ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും.

ഭാര്യാഭർതൃ ഐക്യം, മനസന്തോഷം, തൊഴിൽ വിജയം , ധന നേട്ടം എന്നിവ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പള വർദ്ധനവോ മറ്റ് വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുവാൻ ഇടയാകും. വാരമധ്യത്തോടെ കൂടി അനാവശ്യമായ ചിന്തകൾ അലട്ടും. രോഗാദി ദുരിതങ്ങൾ , മനോദുഃഖം , പ്രവർത്തന തടസ്സം, അലച്ചിൽ, ഭാഗ്യഹാനി എന്നിവ വന്നുചേരാൻ സാധ്യതയുണ്ട്.

എന്നാൽ വിദഗ്ധമായ ചികിത്സയിലൂടെ ഇതിനെയൊക്കെ തരണം ചെയ്തു ആരോഗ്യം വീണ്ടെടുക്കുകയും ജോലിയിൽ വളരെയധികം ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുവാനും മറ്റുള്ളവരുടെ പ്രശംസ ലഭിക്കുവാനും ഇടവരും .

ധനുക്കൂറിലുള്ള ഉത്രാടം നക്ഷത്രക്കാർ തിങ്കളാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും. ആഗസ്ത് 16, ആഗസ്ത് 17, ദിനങ്ങൾ യഥാക്രമം മൂലം, പൂരാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൽ ആയതിനാൽ, വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

വളരെ കാലമായി ജോലി ഇല്ലാതിരുന്ന ആളുകൾക്ക് അർഹമായ ജോലി ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കുടുംബപരമായി വളരെയധികം സന്തോഷവും സമാധാനവും ഉണ്ടാവും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും വർദ്ധിക്കും.

സർക്കാർ സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർക്ക് ജോലിയിൽ ഉയർച്ചയും ആനുകൂല്യങ്ങളും വർദ്ധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കുകയോ അതിന് മുഖ്യമായ പങ്കുവഹിക്കുകയും ചെയ്യും. ബന്ധുക്കളോടൊപ്പം വിശേഷപ്പെട്ട സ്ഥലങ്ങളിൽ യാത്ര പോകുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം വന്നുചേരും.

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച അംഗീകാരം ലഭിക്കുവാൻ അവസരം ഉണ്ടാകും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കുവാൻ വളരെ പെട്ടെന്ന് നടക്കുന്ന അവസ്ഥ സംജാതമാകും.

മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ബുധനാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ശത്രുക്കളെകൊണ്ടുള്ള ഉപദ്രവം കൂടുന്ന സമയമാണ്. സർക്കാർ സംബന്ധമായോ കുടുംബപരമായോ കേസുകൾ നിലനിൽക്കുന്നവർക്ക് വൻ തിരിച്ചടി ലഭിക്കുന്ന സമയമാണ്.

അന്യ ജനങ്ങളെ സഹായിക്കുവാനുള്ള താല്പര്യ മുണ്ടാകുമെങ്കിലും തിരിച്ച് ദോഷാനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. മനോരോഗങ്ങൾ ഉള്ളവർ വിദഗ്ധമായ ചികിത്സ തേടേണ്ട വാരമാണ്. നമ്മൾ അറിയാതെ ചതിക്കുഴികളിൽ പെട്ട് വഞ്ചിതരാകാനും കേസ് വഴക്കുകൾ അല്ലെങ്കിൽ ജയിൽ ശിക്ഷ വരെ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.

വളരെ കാലമായി തൊഴിലിൽ ക്ലേശം അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ വാരം മധ്യത്തോടുകൂടി അതിൽ നിന്ന് മോചനം ലഭിക്കുകയും ജോലിയിൽ സ്ഥാന കയറ്റം, ശമ്പള വർദ്ധനവ് മറ്റ് ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ കൂടി ലഭിക്കും. കുടുംബത്തിൽ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ മുഖ്യപങ്ക് വഹിക്കേണ്ടതായി വരും.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ഞായറാഴ്ച, ചൊവ്വാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

രോഗ ദുരിതങ്ങൾ അലട്ടുക, ദുർപ്രവർത്തികൾ ചെയ്യുവാനുള്ള സാഹചര്യം അല്ലെങ്കിൽ അവസരം ലഭിക്കുക, ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ ഉണ്ടാവുക, വ്യവഹാര പരാജയം, തുടങ്ങിയ അപ്രതീക്ഷിതമായ പല പല സംഭവവികാസങ്ങളും ഈ കാലയളവിൽ ഉണ്ടാവാൻ സാധ്യതയുണ്ട്.

അപമാനം, ഉദരരോഗം, ഏതു കാര്യങ്ങളിലും ഇറങ്ങിത്തിരിച്ചാലും എവിടെയും തടസ്സങ്ങൾ എന്നിവ ഉണ്ടാവും. രാത്രികാലങ്ങളിൽ ഒറ്റയ്‌ക്ക് സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കുന്നത് നല്ലതായിരിക്കും. ഇഴ ജന്തുക്കളുടെ ദ്രoശനം ഏൽക്കാനോ ശത്രുക്കളുടെ പതിയിരുന്ന ആക്രമണം ഉണ്ടാവുകയോ ചെയ്യും.

സാഹിത്യത്തിലോ മറ്റ് സാങ്കേതിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും പേരും ലഭിക്കും . വിദ്യാർത്ഥികളിൽ പരീക്ഷകളിൽ മികച്ച വിജയം ലഭിക്കുവാൻ സാധിക്കും. ത്വക്ക് സംബന്ധമായ അസുഖമുള്ളവർ മറ്റ് വ്രണങ്ങൾ ഉള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. വാരം അവസാനത്തോടുകൂടി തൊഴിൽ വിജയം , ശത്രു ജയം , കീർത്തി എന്നിവ ഉണ്ടാകും.

മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം വ്രതം പാലിച്ചു ക്ഷേത്രദർശനം നടത്തുന്നതും, തങ്ങളാൽ കഴിയുന്ന പോലെ വഴിപാടുകൾ സമർപ്പിക്കുന്നതും ഉത്തമമായിരിക്കും.

 

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies