ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 06:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്. തന്റെ അമ്മയുടെ പ്രസ്താവനകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും, ആഭ്യന്തര പ്രശ്‌നങ്ങൾ എന്നതിലുപരിയായി ബാഹ്യശക്തികളാണ് രാജ്യത്ത് അശാന്തി സൃഷ്ടിച്ചതെന്നും സജീബ് ആരോപിച്ചു.

” അടുത്തിടെ ബംഗ്ലാദേശിൽ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐയ്‌ക്ക് പങ്കുണ്ടെന്നാണ് ഞാൻ സംശയിക്കുന്നത്. സംവരണം സർക്കാർ നിർബന്ധമാക്കിയിരുന്നില്ല, കോടതി വിധി വഴി പഴയ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തിനാണ് പ്രതിഷേധം നടത്തുന്നത്. 2018ൽ ആദ്യ പ്രതിഷേധം നടന്നപ്പോൾ തന്നെ സർക്കാർ, പ്രതിഷേധത്തിന് കാരണമായ സംവരണം എടുത്ത് കളഞ്ഞിരുന്നു.

പ്രതിഷേധക്കാർക്കാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പ്രതിഷേധക്കാരെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. അവരെ മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തുവെന്ന തെറ്റായ പ്രചരണം സമൂഹമാദ്ധ്യമങ്ങൾ വഴി നടന്നു. അർദ്ധരാത്രിയിലാണ് ഒരു സംഘം ആളുകൾ ധാക്ക സർവകലാശാലയിൽ മാർച്ച് നടത്തിയത്. ഞങ്ങളുടെ സംഘടനയുമായി അനുഭാവമുള്ള വിദ്യാർത്ഥി സംഘടനകളെ അവർ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.

അക്രമികളെ നേരിടാൻ പൊലീസ് വെടിയുതിർത്തു. ഇത് അവരുടെ തീരുമാനമായിരുന്നു. പൊലീസിന് അത് ചെയ്യാൻ അധികാരമില്ല. വെടിയുതിർക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടില്ല. ബലപ്രയോഗം നടത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അതിന് ശേഷമാണ് അവർ സർക്കാരിന്റെ രാജി ആവശ്യം ഉന്നയിച്ചത്. പൊലീസിനേയും അവർ തോക്കുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഈ ആയുധങ്ങൾ ബംഗ്ലാദേശിലേക്ക് എവിടെ നിന്നാണ് കിട്ടിയത്. വിദ്യാർത്ഥികളുടെ കൈവശം ആയുധങ്ങൾ വരുമോ? അവർ ഒരിക്കലും വിദ്യാർത്ഥികളായിരുന്നില്ല. മറിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കലാപകാരികളായിരുന്നു.

നിലവിൽ ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കണം. പ്രതിഷേധക്കാർ രാജ്യത്തെ ചെറിയൊരു വിഭാഗം മാത്രമാണ്. കോടിക്കണക്കിന് ആളുകളുടെ പിന്തുണ ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. അട്ടിമറി നടത്തിയാണ് അധികാരം പിടിച്ചെടുത്തത്. അധികാരത്തിൽ വന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ അവർ തെറ്റായ തീരുമാനങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ 15 വർഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരുന്നു. ഇന്നവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത് ഇടക്കാല സർക്കാരിന്റെ പരാജയം കൊണ്ടാണെന്നും” സജീബ് പറയുന്നു.

Tags: bangladeshFEATURED2interim governmentUnconstitutionalSheikh Hasina's SonSajeeb Wazed Joy
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies