കൊലയ്ക്ക് ശേഷം ഇരകളുടെ ലിപ്സ്റ്റിക്കും പൊട്ടും സൂക്ഷിക്കും; സ്ത്രീകളെ വകവരുത്തുന്ന സീരിയൽ കില്ലറാക്കിയത് രണ്ടാനമ്മയുടെ പീഡനം; സിനിമകളെ വെല്ലും സൈക്കോ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊലയ്‌ക്ക് ശേഷം ഇരകളുടെ ലിപ്സ്റ്റിക്കും പൊട്ടും സൂക്ഷിക്കും; സ്ത്രീകളെ വകവരുത്തുന്ന സീരിയൽ കില്ലറാക്കിയത് രണ്ടാനമ്മയുടെ പീഡനം; സിനിമകളെ വെല്ലും സൈക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 07:32 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയിലാഴ്‌ത്തിയ സാരി സീരിയൽ കില്ലറെ പൊലീസ് വലയിലാക്കിയത് ഒരു കൊല്ലത്തെ കഷ്ടപ്പാടിനൊടുവിൽ. 22 പൊലീസ് സംഘങ്ങൾ ഒരുവർഷത്തിനിടെ നടത്തിയത് 150 പരിശോധനകളായിരുന്നു. ഒന്നര ലക്ഷത്തളോം മൊബൈൽ നമ്പർ പരിശോധിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്നൊരു വാർ റൂം സജ്ജമാക്കി.

കൊലപാതകി പിന്തുടർന്നിരുന്ന പാറ്റേണും സമാന രീതിയുമാണ് സീരിയൽ കില്ലിം​ഗ് എന്ന സംശയം പൊലീസിൽ ജനിപ്പിച്ചത്. ഓപ്പറേഷൻ തലാഷിന് രൂപം നൽകിയാണ് പ്രതി കുൽദീപ് കുമാർ ​ഗ്യാങ്വാറിനെ പിടികൂടിയത്. ഇരകളെ കൊലപ്പെ‌ടുത്തിയ ശേഷം അവരു‌ടെ വസ്തുക്കൾ ട്രോഫി പോലെ സൂക്ഷിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. അത് അവരു‌ടെ ലിപ്സ്റ്റിക്കും പൊട്ടും തിരിച്ചറിയൽ രേഖയും അടക്കമുള്ളവയാണ്. ഇത്തരം സാധനങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തി.

ഏറെ പീഡനങ്ങൾ ഏൽക്കേണ്ടിവന്ന കുട്ടിക്കാലമാണ് പ്രതിക്കുള്ളതെന്ന് പൊലീസ് പറയുന്നു. രണ്ടാനമ്മയുടെ മാനസികവും ശാരീരികവുമായ പീഡനങ്ങൾ അയാളുടെ മനസിൽ സ്ത്രീകളെ ക്രൂരകളായി ചിത്രീകരിക്കുന്നതിന് കാരണമായി. ഇതിൽ നിന്ന് ഉടലെ‌ടുത്ത പകയാണ് കുൽദീപിനെ സൈക്കോ കില്ലറാക്കി മാറ്റിയത്.

വയലുകളിലും വനങ്ങളിലും തനിച്ചാവുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത് അവരോട് ലൈംഗികാതിക്രമത്തിന് മുതിരും. സ്ത്രീകൾ എതിർക്കുമ്പോൾ അക്രമാസക്തനാകുന്ന പ്രതി അവരെ കഴുത്ത് ഞെരിച്ച് കൊല്ലും. കഴിഞ്ഞ 13 മാസത്തിനിടെ ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 11 കൊലപാതകങ്ങളിൽ 9 എണ്ണത്തിന് പിന്നിലും കുൽദീപാണ്.

അമ്മയും രണ്ട് സഹോദരിമാരും മരിച്ചതിനെ തുടർന്ന് പിതാവ് മറ്റൊരു വിവാഹം കഴിച്ചതായി ചോദ്യം ചെയ്യലിൽ ഗംഗ്വാർ പൊലീസിനോട് പറഞ്ഞു. “എന്റെ രണ്ടാനമ്മ എപ്പോഴും എന്നെ തല്ലുമായിരുന്നു, ഞാൻ അവളെ വെറുത്തു. ഞാൻ 2014 ൽ വിവാഹിതനായി, പക്ഷേ എന്റെ ഭാര്യ എന്നെ ഒരു അടിമയാക്കി ഉപേക്ഷിച്ചു. ഇതോ‌‌ടെ സ്ത്രീകളെ അങ്ങേയറ്റം വെറുത്തു. അതുകൊണ്ടാണ് അവരെ ഓരോന്നായി ഇല്ലാതാക്കാൻ ഞാൻ തീരുമാനിച്ചത്, ”പ്രതി പൊലീസിനോട് പറഞ്ഞു.

പൊലീസ് പലപ്പോഴും കുറ്റവാളികളെ അവരുടെ ഫോൺ ലൊക്കേഷൻ ഉപയോഗിച്ച് കണ്ടെത്താറുണ്ടെന്ന് തനിക്ക് അറിയാമെന്നും അതിനാൽ താൻ ഒരിക്കലും സെൽഫോണോ സോഷ്യൽ മീഡിയയോ ഉപയോഗിച്ചിട്ടില്ല. “ഞാൻ എപ്പോഴെങ്കിലും ഒരു കൊലപാതകത്തിന് പുറപ്പെടുമ്പോൾ, ആരും സമീപത്തില്ലെന്ന് ഉറപ്പാക്കും, ആരെങ്കിലും എന്നെ കണ്ടാൽ, അന്ന് ഞാൻ കൊലപാതകം ഒഴിവാക്കും,” ചോദ്യം ചെയ്യലിനിടെ കുൽദീപ് പൊലീസിനോട് പറഞ്ഞു.

സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷം സാരിയിട്ട് ഞെരിക്കുന്നത് എന്തിനെന്ന് ചോദിച്ചപ്പോൾ, അവർ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഉറപ്പാക്കാനെന്നായിരുന്നു മറുപടി. ജൂലായ് 2നാണ് പരമ്പരയില അവസാന കൊല നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലെ ദൃക്സാക്ഷിയുടെ മൊഴിയാണ് രേഖ ചിത്രത്തിലേക്ക് നയിച്ചത്. ഇതാണ് പിന്നീട് നിർണായകമായത്.

രേഖാചിത്രങ്ങളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കുമാറിനെ പിടികൂടിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) അനുരാഗ് ആര്യ പറഞ്ഞു. ഏറ്റവും ഒടുവിലത്തെ ഇര, ഹൗജ്പൂർ ഗ്രാമത്തിൽ നിന്നുള്ള അനിതാ ദേവിയുടെ മൃതദേഹം ജൂലായ് 2നും ആദ്യത്തെ ഇര ഖജൂരിയ ഗ്രാമത്തിൽ നിന്നുള്ള കുസ്മയുടെ ജഡം ഒരു വർഷം മുമ്പ് ജൂലായ് 22 നുമാണ് കണ്ടെത്തുന്നത്.

Tags: KeptLipsticksHatedUPwomenSERIAL KILLERvictims
ShareTweetSendShare

More News from this section

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies