കൊല്ലം: പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഎം വനിതാ നേതാവ് അറസ്റ്റിൽ. സിപിഎമ്മിന്റെ ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ് ഓഫീസ് മഹിളാ പ്രധാൻ ഏജൻ്റായി പ്രവർത്തിക്കുകയായിരുന്നു ഷൈലജ.
2017 മുതൽ 2022 വരെയുള്ള കാലയളവിൽ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച തുക ഇവർ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല. തുക മടക്കി വാങ്ങാൻ നിക്ഷേപകർ എത്തിയതോടെ തട്ടിപ്പ് വിവരം പുറത്തറിയുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അതീവ രഹസ്യമായിട്ടാണ് പൊലീസ് കേസന്വേഷിച്ചതും പ്രതിയെ പിടികൂടിയതും.















