"എന്താ മക്കളെ, ക്ലാസില്ലേ? സ്കൂൾ ഏതാ?" കൊച്ചി മറൈൻ ഡ്രൈവിൽ പൊലീസ് പരിശോധന; രണ്ട് തട്ടിലായി സോഷ്യൽമീഡിയ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എന്താ മക്കളെ, ക്ലാസില്ലേ? സ്കൂൾ ഏതാ?” കൊച്ചി മറൈൻ ഡ്രൈവിൽ പൊലീസ് പരിശോധന; രണ്ട് തട്ടിലായി സോഷ്യൽമീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മറൈൻ ഡ്രൈവിലും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ പരിശോധന. ഇതിന്റെ ദൃശ്യങ്ങൾ കേരളാ പൊലീസ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. മറൈൻ ഡ്രൈവിലും സുഭാഷ് പാർക്കിന് സമീപവും എത്തിയിരിക്കുന്ന വിദ്യാർത്ഥികളോടും യുവതീ-യുവാക്കളോടും വിവരങ്ങൾ ആരാഞ്ഞതിന് ശേഷമാണ് പൊലീസ് മടങ്ങിയത്. എന്നാൽ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുകയാണ്.

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നാണ് ഒരു കൂട്ടരുടെ വിമർശനം. കേരളാ പൊലീസ് സദാചാരം കളിക്കുകയാണെന്നും കേരളാ പൊലീസ് ഒളിഞ്ഞുനോട്ടം തുടങ്ങിയോയെ‌ന്നും ചിലർ കുറ്റപ്പെടുത്തി. പാർക്കിൽ വന്നിരിക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും ചോദിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നും പൊതുസ്ഥലത്ത് എവിടെയും സമയം ചെലവഴിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നിരിക്കെ പൊലീസ് ഇടയിൽ കയറുന്നത് എന്തിനാണെന്നും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങളയുർന്നു.

എന്നാൽ പൊലീസ് നടപടിയെ അഭിനന്ദിച്ചും പിന്തുണച്ചുമാണ് മറ്റൊരു വിഭാ​ഗമെത്തിയത്. എല്ലായിടത്തും പൊലീസിന്റെ പട്രോളിം​ഗ് ഇത്തരത്തിൽ വേണമെന്നും ചിലർ ആവശ്യപ്പെട്ടു. സ്കൂൾ പരിസരം, ബസ് സ്റ്റാന്റുകൾ, പാർക്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസിന്റെ പരിശോധന തുടർച്ചയായി ഉണ്ടാകണമെന്നും ലഹരിമാഫിയകളുടെ ചതിക്കുഴികളിൽ നിന്നടക്കം വിദ്യാർത്ഥികളെ രക്ഷപ്പെടുത്താൻ പൊലീസിന്റെ ഇത്തരം ഇടപെടലുകൾക്ക് സാധിക്കുമെന്നും സോഷ്യൽമീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാന്യമായി പെരുമാറാൻ യുവതീ-യുവാക്കളെ പ്രേരിപ്പിക്കുന്നതിനും പൊലീസ് നിരീക്ഷണം സഹായകമാകുമെന്നും ചിലർ അഭിപ്രായപ്പെട്ടു. പരിസരം മറന്നുള്ള പ്രവർത്തനങ്ങൾക്ക് നിയന്ത്രണം വരുത്താനും പൊതുയിടങ്ങൾ എന്തും ചെയ്യാനുള്ള സ്ഥലമല്ലെന്ന് ബോധ്യപ്പെടുത്താനും പൊലീസ് നിരീക്ഷണം നല്ലതാണെന്നാണ് പ്രതികരണം.

Tags: KochiKerala PoliceMarine Drive Kochi
ShareTweetSendShare

More News from this section

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

Latest News

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies