ന്യൂഡൽഹി : മഹാരാഷ്‌ട്രയിലെ അജന്ത ഗുഹകളിലേക്ക് നീളുന്ന പുതിയ റയിൽവേ ലൈൻ വരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ജൽന-ജൽഗാവ് പുതിയ റെയിൽ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.
ഈ പുതിയ ലൈൻ യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ അജന്ത ഗുഹകൾ അജന്ത ഗുഹകളിലേക്കുള്ള യാത്രാ സൗകര്യം മെച്ചപ്പെടുത്തി ടൂറിസംസാദ്ധ്യതകൾ വർദ്ധിപ്പിക്കും.
പുതിയ റെയിൽ പാത തുറമുഖ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും സോയാബീൻ, പരുത്തി തുടങ്ങിയ പ്രധാന കാർഷിക ഉൽപന്നങ്ങളുടെ ഗതാഗതം കാര്യക്ഷമമാക്കുകയും വളം, സിമൻ്റ് എന്നിവയുൾപ്പെടെയുള്ള വ്യവസായങ്ങളുടെ ഗതാഗതം, കടത്ത് എന്നിവ എളുപ്പമാക്കുകയും ചെയ്യും.
കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്‌ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണ്
ജല്‍നമുതല്‍ ജല്‍ഗാവുവരെ നീളുന്ന 174 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മിച്ചാണ് അജന്തയെ ബന്ധിപ്പിക്കുന്നത്. പുതിയ റെയിൽ പാത ജൽനയ്‌ക്കും ജൽഗാവിനുമിടയിലുള്ള യാത്രാദൂരം336 കിലോമീറ്ററിൽ നിന്ന് 174 കിലോമീറ്ററായി കുറയ്‌ക്കുമെന്നും വൈഷ്ണവ് അറിയിച്ചു . ഇതിലൂടെ മറാത്ത്‌വാഡ, വടക്കൻ മഹാരാഷ്‌ട്ര, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നിവയുടെ തീരപ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വളരെയധികം വർദ്ധിക്കും.നിര്‍ദിഷ്ടപാതയുടെ 23.5 കിലോമീറ്ററോളം തുരങ്കമായിരിക്കും.23.5 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഈ ഗതാഗത തുരങ്കമാണ് പദ്ധതിയുടെ ശ്രദ്ധേയമായ സവിശേഷത . വികസനത്തിന് 935 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരും, 4 മുതൽ 5 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബി.സി. രണ്ടാംനൂറ്റാണ്ടുമുതല്‍ 480 വരെയുള്ള കാലഘട്ടത്തില്‍ പാറകള്‍തുരന്നുണ്ടാക്കിയതാണ് അജന്ത ഗുഹകളെന്ന് അനുമാനിക്കുന്നു. 29 പാറകള്‍ വെട്ടിയാണ് അജന്ത ഗുഹകള്‍ സ്ഥാപിച്ചത്.ഔറംഗാബാദില്‍ നിന്നും 102 കിലോമീറ്റര്‍ അകലെയാണ് അജന്ത ഗുഹകള്‍.