വനിതാ ഡോക്ടറുടെ കൊലപാതകം; സേവനങ്ങൾ ഒഴിവാക്കി ഐഎംഎ; കേരളത്തിലും പ്രതിഷേധം ശക്തം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ ഡോക്ടറുടെ കൊലപാതകം; സേവനങ്ങൾ ഒഴിവാക്കി ഐഎംഎ; കേരളത്തിലും പ്രതിഷേധം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). നാളെ 24 മണിക്കൂർ പ്രതിഷേധം ശക്തമാക്കുമെന്ന് ഐഎംഎ അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സേവനം നൽകുന്നതിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിന്റെ ഭാഗമായി ഒപികൾ പ്രവർത്തിക്കില്ലെന്നും ശസ്ത്രക്രിയകൾ നടത്തില്ലെന്നും മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിതവിഭാഗം മാത്രം പ്രവർത്തിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്യുമെന്നും മെഡിക്കൽ അസോസിയേഷൻ പറഞ്ഞു.

ആശുപത്രികളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം, ആശുപത്രി ജീവനക്കാർക്കെതിരായുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയവയാണ് ആവശ്യങ്ങൾ. സമരത്തിന് പിന്തുണയുമായി സിനിമാ താരങ്ങളായ സാറാ അലിഖാൻ, ആലിയ ഭട്ട് തുടങ്ങിയവരും രംഗത്തെത്തി. ഇരയ്‌ക്ക് നീതി കിട്ടണമെന്ന് താരങ്ങൾ പറഞ്ഞു. പുറത്ത് നിന്നെത്തിയ സംഘം തെളിവ് നശിപ്പിക്കുന്നതിനായി ആർജി കാർ മെഡിക്കൽ കോളേജ് തകർത്തതിനെതിരെ ബംഗാളിൽ ഇന്ന് പ്രതിഷേധത്തിന് ബിജെപി ആഹ്വാനം ചെയ്തു.

അതേസമയം ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ ശക്തവും നീതിയുക്തവുമായ നടപടി ആവശ്യപ്പെട്ട് കേരളത്തിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും. സംസ്ഥാനത്തെ പിജി റസിഡന്റ് ഡോക്ടർമാരും, അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികളും സമരത്തിൽ പങ്കുചേരും. ഒപിയും വാർഡ് ഡ്യൂട്ടിയും പൂർണമായും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും സമരത്തിൽ നിന്നും ഒഴിവാക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.

Tags: IMArape caseDOCTORProtest
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies