മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 10:53 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടാണ് യുവതിയുടെ സോദേപൂരിലുള്ള വീട്ടിലെത്തിയത്. ഒരു മണിക്കൂറിലേറെ സമയമാണ് അന്വേഷണസംഘം വീട്ടിൽ ചെലവഴിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, മാതാപിതാക്കളുടെ മൊഴിയെടുത്തതായും ചന്ദ്രശേഖർ അറിയിച്ചു.

തങ്ങളുടെ കൈവശമുള്ള രേഖകൾ സിബിഐക്ക് കൈമാറിയതായും യുവതിയുടെ പിതാവ് പറഞ്ഞു. മകളുടെ മരണത്തിന് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ നന്ദി ഉണ്ടെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി. മകളുടെ ചിത്രങ്ങൾ മോശമായ രീതിയിൽ പങ്കുവയ്‌ക്കരുതെന്നും, പേര് പരാമർശിക്കുകയോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

” എനിക്ക് എന്റെ മകളെ നഷ്ടമായി, പക്ഷേ പതിനായിരക്കണക്കിന് പെൺമക്കൾ ഇപ്പോൾ എന്നോടൊപ്പമുണ്ട്. മകളുടെ കൊലപാതകത്തിൽ നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സംഭവമുണ്ടായ അന്ന് രാവിലെ 10.53ഓടെ മകൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ടിന്റെ ഫോൺ സന്ദേശം ലഭിച്ചു. ഞങ്ങൾ ഉടനെ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ മാത്രമാണ് മകളുടെ മൃതദേഹം കാണാൻ സാധിച്ചത്. ഞങ്ങളെ അത് വളരെ അധികം സമ്മർദ്ദത്തിലാക്കി. ചിലർ അവളുടെ വാഹനം നശിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സംഭവത്തിന് പിന്നാലെ വീട്ടിൽ വന്നിരുന്നു. സഞ്ജയ് റോയിക്ക് സംഭവത്തിൽ പങ്കുണ്ടാകാൻ സാധ്യതയില്ലെന്നാണ് അവർ പറഞ്ഞത്. സിബിഐ അന്വേഷണം വേണമെന്ന് മമത ബാനർജി തന്നെയാണ് പറഞ്ഞത്. അത് വേഗത്തിൽ സാധ്യമാക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ ആശുപത്രിയിലുള്ള പലർക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും” പിതാവ് വ്യക്തമാക്കി. രാജ്യത്തും വിദേശത്തുമായി നടക്കുന്ന പ്രതിഷേധങ്ങളെ തങ്ങൾ പൂർണമായും പിന്തുണയ്‌ക്കുമെന്നും യുവതിയുടെ അമ്മയും പറഞ്ഞു. എല്ലാവരേയും ഞങ്ങളുടെ സ്‌നേഹം അറിയിക്കുകയാണ്. അവരെ എല്ലാവരേയും സ്വന്തം മക്കളായി തന്നെ കാണുന്നുവെന്നും ഇവർ വ്യക്തമാക്കി.

 

 

Tags: Protestmamata banarjeeFEATURED2Kolkata rape-murder case
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies