സ്വാമി ​ഗം​ഗേശാനന്ദ കേസ്: കുറ്റപത്രം മടക്കി കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വാമി ​ഗം​ഗേശാനന്ദ കേസ്: കുറ്റപത്രം മടക്കി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 07:47 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വാമി ​ഗം​ഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിപ്പോ‍ർട്ട് അപൂർണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ആറ് വർഷങ്ങൾക്ക് ശേഷമായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. രണ്ട് ദിവസം മുൻപായിരുന്നു കോടതിയിൽ കുറ്റപത്രമെത്തിയത്. ​

സ്വാമി ഗം​ഗേശാനന്ദയുടെ ജനനേന്ദ്രം മുറിച്ച കേസും ​ഗം​ഗേശാനന്ദ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന പരാതിയിന്മേലുള്ള കേസും നിലനിൽക്കുന്ന സാഹചര്യത്തിൽ ബ​ലാ​ത്സം​ഗക്കേസിലെ കുറ്റപത്രമാണ് കോടതിയിലെത്തിയത്. വീട്ടിലേക്ക് പൂജയ്‌ക്ക് വന്നിരുന്ന ​ഗം​ഗേശാനന്ദ പലപ്പോഴായി പീഡിപ്പിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് അന്വേഷിച്ച് ആറ് വർഷത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചതായിരുന്നു ക്രൈംബ്രാഞ്ച്. എന്നാലിത് അപൂർണമാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു കോടതി. സീൻ മഹസർ അടക്കമുള്ള പ്രധാനപ്പെട്ട രേഖകൾ കുറ്റപത്രത്തിൽ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ തിരുത്തി വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

സംഭവബഹുലമായ കേസിൽ പെൺകുട്ടി മൊഴി മാറ്റിയത് വലിയ ചർച്ചയായിരുന്നു. ​2017 മെയ് മാസത്തിലായിരുന്നു കേസിനാസ്പ​ദമായ സംഭവം. സ്വാമി ​ഗം​ഗേശാനന്ദയെ ജനനേന്ദ്രിയം മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ പൂജയ്‌ക്കായി വന്നപ്പോൾ സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും അപ്പോഴാണ് ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു പെൺകുട്ടി ആദ്യം പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി. സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി പറയുകയും ചെയ്തു. ​ഗം​ഗേശാനന്ദയുടെ മുൻ അനുയായി ആവശ്യപ്പെട്ട പ്രകാരമാണ് സ്വാമിയെ ഉപദ്രവിച്ചതെന്നായിരുന്നു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ എന്നാൽ തിരുത്തിയ മൊഴി ക്രൈംബ്രാഞ്ച് മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല.

Tags: CRIME BRANCHchargesheetSwami Gangeshananda
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies