ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ മൃഗീയമായ കൊലപാതകത്തെ അപലപിച്ച് ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് എബിവിപി പ്രവർത്തകരാണ് അണിചേർന്നത്.

ഡൽഹിയിലെ ബംഗാ ഭവനിലേക്ക് നടന്ന പ്രതിഷേധത്തിന് ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല, ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ എന്നിവർ നേതൃത്വം നൽകി. ബംഗാൾ സർക്കാരും പൊലീസും അന്വേഷണത്തിൽ അനാസ്ഥ കാണിച്ചുവെന്നും ഇത് അതീവ ഗൗരവമേറിയ വിഷയമാണെന്നും എബിവിപി ആരോപിച്ചു.

ബംഗാളിലെ മമത ബാനർജിയുടെ ഏകാധിപത്യ ഭരണം സാമൂഹ്യവിരുദ്ധർക്കും കുറ്റവാളികൾക്കും തഴച്ചുവളരുന്നതിനുള്ള സുവർണ്ണാവസരമായി മാറിയെന്നും വിദ്യാർത്ഥി പരിഷത്ത് ആരോപിച്ചു. ബംഗാളിൽ വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രതിദിനം വർദ്ധിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നില പൂർണമായും തകർത്തെറിയുന്ന സമീപനമാണ് തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട മുഖ്യമന്ത്രി അരാജകത്വത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതിനാൽ മമത ബാനർജിയുടെ രാജി അനിവാര്യമാണെന്നും എബിവിപി ആവശ്യപ്പെട്ടു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ അഹോരാത്രം സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ ഉള്ള അക്രമങ്ങൾ അനുവദനീയമല്ലെന്നും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ് എന്നും ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു.

സംഭവത്തിൽ ഡോക്ടർമാർ അഖിലേന്ത്യാ തലത്തിൽ അവശ്യ സർവ്വീസുകൾ ഒഴികെയുളളവ ബഹിഷ്‌കരിച്ച് സമരം നടത്തുന്നതിനിടയിലാണ് വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയും രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. ആർജി കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ പിജി ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിഷയം കൈകാര്യം ചെയ്തതിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച വ്യക്തമായതോടെ കേസ് ഹൈക്കോടതി സിബിഐയെ ഏൽപിക്കുകയായിരുന്നു.

Tags: Kolkataabvp protestmamata banarjeeRG Kar Medical Collegeമമത ബാനർജി
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies