ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.
ഇതും വായിക്കുക
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
വാരം തുടക്കം മനഃസന്തോഷം, സാമ്പത്തീക ഉന്നതി, ശത്രുഹാനി, വ്യവഹാര വിജയം, കീർത്തി എന്നിവ ലഭിക്കും. ദമ്പതികൾ തമ്മിലുള്ള വിശ്വാസവും ഐക്യവും സ്നേഹവും വർദ്ധിക്കും. ബിസിനസ്സിൽ ഇരിക്കുന്നവർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ എല്ലാം ലാഭത്തിൽ ആയിത്തീരും. തൊഴിൽ തടസ്സങ്ങൾ മാറി പൂർവാർധികം ശക്തമായ തിരിച്ചു വരവ് നടത്തും.
കിട്ടാതെ ഇരിക്കുന്ന പണം തിരികെ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങളിൽ മുഖ്യ പങ്ക് വഹിക്കും. പല തരത്തിലുള്ള ഭാഗ്യാനുഭവങ്ങൾ തേടി വരും. വാര മധ്യത്തിൽ തൊഴിൽ വിജയം, വാഹന ഭാഗ്യം, ഉയർന്ന പദവി, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം എന്നിവ ഉണ്ടാകും. എന്നാൽ വാരം അവസാനം കാര്യതടസ്സം, ശത്രുഭയം, കേസ് വഴക്ക് എന്നിവ അനുഭവത്തിൽ വരാം.
ചിങ്ങക്കൂറിലുള്ള മകം, പൂരം, ഉത്രം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ചൊവ്വാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിയ്‌ക്കും. വാരം തുടക്കം വൈകാരികമായ പല മുഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കും. കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ ഉണ്ടാവും. വാഹനം ഉപയോഗിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അശ്രദ്ധ കാരണം അപകടം ഉണ്ടാവാൻ ഇടയുണ്ട്.
വാരം മധ്യത്തോടു കൂടി കുടുംബസൗഖ്യം ഉണ്ടാവുകയും കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യും ഏതെങ്കിലും കേസ് വഴക്കുകളിൽ പരസ്പരധാരണയോടു കൂടി ഒത്തുതീർപ്പാക്കും.
വളരെ നാളായി അലട്ടിയിരുന്ന രോഗം കണ്ടുപിടിക്കും. ഇടക്കിടെ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വരികയും അതിൽ ശോഭിക്കാനും പറ്റും. വിവാഹ കാര്യങ്ങളിൽ തീരുമാനമാകുകയും അനുയോജ്യമായ ജീവിത പങ്കാളിയെ ലഭിക്കുകയും ചെയ്യും. വാരം അവസാനം ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടും.
കന്നിക്കൂറിലുള്ള ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)
കുടുംബ സൗഖ്യക്കുറവ്, ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം കലഹം എന്നിവ ഉണ്ടാകുവാൻ സാധ്യത. മനഃശക്തി കുറയും. ഭാര്യ- സന്താന സുഖക്കുറവോ രോഗാദിദുരിതങ്ങളോ ഉണ്ടാവാം. ഉറക്കക്കുറവ് അനുഭവപ്പെടുകയും ഉറക്കത്തിൽ ദുഃസ്വപ്നങ്ങൾ കണ്ടു ഞെട്ടി എഴുനേൽക്കുകയും ചെയ്യും.
സഞ്ചാരശീലം കൂടുകയും അന്യദേശവാസം ജോലി എന്നിവ അനുഭവത്തിൽ വരും. വാര മധ്യത്തോടു കൂടി അസുഖങ്ങൾ കുറയുകയും ആരോഗ്യം വർദ്ധിക്കുകയും ചെയ്യും. തൊഴിൽ വിജയം, ധനലാഭം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, ദാമ്പത്യ ഐക്യം, മനഃസുഖം, വിലപ്പെട്ട സമ്മാനങ്ങൾ ലഭിക്കുക, നിദ്രാസുഖം, വാഹന ഭാഗ്യം എന്നിവ ലഭിക്കും.
തുലാക്കൂറിലുള്ള ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
സഹോദരങ്ങളുമായി പിണക്കം മാറി ഒന്നിക്കും. എന്തുകാര്യങ്ങളിലും മനസ്സോടെ ഇറങ്ങിപുറപ്പെടുകയും അതിൽ വിജയിക്കുകയും ചെയ്യും. ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഉണ്ടാവും. വാരം മധ്യത്തോടു കൂടി ഉദര വാത രോഗങ്ങൾ കൂടുകയോ ആശുപത്രി വാസമോ ഉണ്ടാവാം.
കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും നഷ്ടപ്പെടും. ബിസിനെസ്സിലും തൊഴിലിലും നികത്താനാവാത്ത നഷ്ട്ടം ഉണ്ടാവും. നിസാരമായ കാരണങ്ങളാൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹം ഉണ്ടാവും. മാനസിക രോഗത്തിന് ചികിത്സയിൽ ഉള്ളവർ കൃത്യ സമയത്തു മരുന്നുകൾ കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യതയുണ്ട്. വാരം അവസാനത്തോട് കൂടി സത് സുഹൃത് സംഗമം, കീർത്തി , തൊഴിൽ വിജയം രോഗശാന്തി എന്നിവ പ്രതീക്ഷിക്കാം.
വൃശ്ചികക്കൂറിലുള്ള വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V















