ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരം; രാജിവച്ചത് അധികാര മോഹമില്ലാത്തതിനാൽ; JMM വിടാനൊരുങ്ങി ചംപൈ സോറൻ; ഇൻഡി സഖ്യത്തിന് തിരിച്ചടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരം; രാജിവച്ചത് അധികാര മോഹമില്ലാത്തതിനാൽ; JMM വിടാനൊരുങ്ങി ചംപൈ സോറൻ; ഇൻഡി സഖ്യത്തിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 08:09 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ പാർട്ടി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ചംപൈ സോറൻ എക്സിൽ വൈകാരികമായ പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. പുതിയ അദ്ധ്യായം തുറക്കുന്നുവെന്നാണ് പോസ്റ്റിലെ വരികളിൽ പറയുന്നത്. ഝാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജെഎംഎമ്മിനും ഇൻഡി മുന്നണിക്കും കനത്ത തിരിച്ചടിയാണ് ചംപൈ സോറന്റെ നീക്കം.

जोहार साथियों,

आज समाचार देखने के बाद, आप सभी के मन में कई सवाल उमड़ रहे होंगे। आखिर ऐसा क्या हुआ, जिसने कोल्हान के एक छोटे से गांव में रहने वाले एक गरीब किसान के बेटे को इस मोड़ पर लाकर खड़ा कर दिया।

अपने सार्वजनिक जीवन की शुरुआत में औद्योगिक घरानों के खिलाफ मजदूरों की आवाज…

— Champai Soren (@ChampaiSoren) August 18, 2024

തനിക്ക് മുന്നിൽ മൂന്ന് വഴികളാണുള്ളത്. ഒന്നുകിൽ സജീവ രാഷ്‌ട്രീയം നിർത്തുക, അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക, അതുമല്ലെങ്കിൽ തനിക്ക് യോജിക്കാൻ കഴിയുന്നവരുമായി സഖ്യം ചേരുക. എല്ലാ സാധ്യതകളും തനിക്ക് മുന്നിൽ തുറന്നുകിടക്കുന്നുണ്ടെന്നും ചംപൈ സോറൻ പറഞ്ഞു. ഝാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വോട്ടെടുപ്പിന് മുൻപ് തന്നെ മൂന്ന് വഴികളിൽ ഒന്ന് തിരഞ്ഞെടുക്കുമെന്ന സൂചനയും ചംപൈ സോറൻ നൽകി.

മുഖ്യമന്ത്രി എന്ന പദത്തിലിരിക്കുമ്പോൾ നേരിട്ട കടുത്ത അപമാനത്തെക്കുറിച്ചും ചംപൈ സോറൻ കുറിപ്പിൽ പരാമർശിച്ചു. ഒരു മുഖ്യമന്ത്രിയുടെ പരിപാടികൾ മറ്റൊരാൾ റദ്ദാക്കുന്നതിനേക്കാൾ അപമാനകരമായ മറ്റെന്തെങ്കിലും ഇനി ജനാധിപത്യത്തിൽ ഉണ്ടാകുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഴിമതിക്കുരുക്കിൽ അകപ്പെട്ട് ഹേമന്ത് സോറൻ അറസ്റ്റിലാവുകയും കഴിഞ്ഞ ജനുവരി 31ന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ചംപൈ സോറൻ (67) ഝാർഖണ്ഡിൽ അധികാരത്തിലെത്തിയത്. കുംഭകോണ കേസിൽ ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ജൂലൈ മൂന്നിന് ചംപൈ സോറൻ ചുമതലയൊഴിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു വേദനാജനകമായ അനുഭവം സ്വന്തം പാർട്ടിയിൽ നിന്നും ചംപൈ സോറന് നേരിടേണ്ടി വന്നത്.

അധികാരത്തിനായി മോഹിക്കാത്ത ആളാണ് താൻ. അതുകൊണ്ടാണ് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ട നിമിഷം തന്നെ ഉടൻ രാജിവച്ചത്. പക്ഷേ അത് തന്റെ ആത്മാഭിമാനത്തിനേറ്റ കനത്ത പ്രഹരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ ചംപൈ സോറൻ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പരിപാടികൾ പാർട്ടിയിലുള്ള മറ്റുള്ളവർ റദ്ദാക്കുകയും ചുമതല ഒഴിയാൻ ആവശ്യപ്പടുകയുമായിരുന്നു. പരിപാടികൾ നടക്കാൻ മൂന്ന് ദിവസം മാത്രം ശേഷിക്കുമ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ അനുവാദം തേടുകയോ അഭിപ്രായം ആരായുകയോ ചെയ്യാതെ പാർട്ടിക്കാർ തീരുമാനിക്കുകയായിരുന്നു. തന്റെ ഹൃദയം തകർത്ത അനുഭവമായിരുന്നു അതെന്ന് ചംപൈ സോറൻ എക്സിൽ കുറിച്ചു.

Tags: jharkhandHemant SorenJMMchampai sorenJharkhand Mukti Morcha
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies