ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി; രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി; രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 06:08 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഡൽഹിയിലെത്തി. ഇന്നലെ രാത്രിയാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ഉന്നത നേതാക്കളുമായും സി വി ആനന്ദബോസ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

കൊലപാതക വിവരം ആശുപത്രി അധികൃതർ മറച്ചുവയ്‌ക്കാൻ ശ്രമിച്ചുവെന്നും, കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സംസ്ഥാനത്ത് വലിയ പ്രതിഷേധ സമരങ്ങളാണ് ഡോക്ടർമാരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ആശുപത്രിയിലെത്തി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി സംസാരിക്കുകയും, നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

കൊൽക്കത്ത രാജ്ഭവനിൽ രക്ഷാബന്ധൻ പരിപാടിക്കിടെ നിരവദി വനിതാ ഡോക്ടർമാർ തന്റെ കയ്യിൽ രാഖി കെട്ടിത്തന്നുവെന്നും, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം എന്ന അവരുടെ ആവശ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ” ബംഗാളിൽ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. നമ്മുടെ പെൺമക്കളേയും സഹോദരിമാരേയും സംരക്ഷിക്കുമെന്നും നാം പ്രതിജ്ഞയെടുക്കണം.

സ്ത്രീകൾക്ക് സുരക്ഷിതത്വവും സന്തോഷവും പകരുന്ന ഇടമായി ഈ സമൂഹം മാറണം. എന്നാലിപ്പോൾ നമ്മുടെ സഹോദരിമാരോടുള്ള കടമ നിർവഹിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുകയാണ്. ഗവർണർ എന്ന നിലയിൽ ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം. ഇപ്പോഴുള്ള ലക്ഷ്യം നേടുന്നതിൽ നീണ്ട യാത്ര വേണ്ടി വന്നേക്കാം. എന്നാൽ അവിടേക്ക് ഒരുമിച്ച് തന്നെ മുന്നോട്ട് പോകും. ഒടുവിൽ നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തും. ഏത് പ്രതിസന്ധിയിലും നിങ്ങളോടൊപ്പമുണ്ടാകുമെന്നും” ഗവർണർ ഡോക്ടർമാർക്ക് ഉറപ്പ് നൽകി.

 

Tags: west bengal-governorPresident MurmuCV Ananda Bose
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies