സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ വികസിത ഭാരതം യാഥാർത്ഥ്യമാകും; ഇന്ത്യ-ജപ്പാൻ ബന്ധം ദൃഢമെന്ന് രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ വികസിത ഭാരതം യാഥാർത്ഥ്യമാകും; ഇന്ത്യ-ജപ്പാൻ ബന്ധം ദൃഢമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്‌നം 2047-ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ മേഖലകളിൽ ജപ്പാനുമായുള്ള സഹകരണവും പങ്കാളിത്തവും വികസിത ഭാരതം യാഥാർത്ഥ്യമാക്കുന്നതിൽ സഹായിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മൂന്നാമത് ഇന്ത്യ-ജപ്പാൻ 2+2 മന്ത്രിതല യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

” ഇന്ത്യ- ജപ്പാൻ ഉഭയകക്ഷി ബന്ധം ഇന്ന് എല്ലാ മേഖലകളിലേക്കും വളരുകയാണ്. ഇത് ഇരു രാജ്യങ്ങളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധം പ്രതിരോധ മേഖലയെ ദൃഢപ്പെടുത്തുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഭാരതം വികസിത രാജ്യമായി മാറിയിരിക്കും”.- രാജ്‌നാഥ് സിംഗ് പറഞ്ഞു.

ആഭ്യന്തര പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയെന്നതാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. പ്രതിരോധ സാങ്കേതികവിദ്യയിലും വ്യവസായ മേഖലയിലും ജപ്പാനുമായുള്ള പങ്കാളിത്തം ഇന്ത്യയുടെ ഈ കാഴ്ചപ്പാട് പൂർത്തീകരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ ചേർന്ന യോഗത്തിൽ ജപ്പാന്റെ പ്രതിരോധ മന്ത്രി മിനോരു കിഹാരയും വിദേശകാര്യ മന്ത്രി യോക്കോ കാമികാവയും പങ്കെടുത്തു. രാജ്നാഥ് സിംഗിന് പുറമെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഇന്ത്യ- ജപ്പാൻ നയതന്ത്ര ബന്ധം വളരെ ഉയർന്ന തലത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 2019ൽ ഇന്ത്യയിൽ വച്ചും 2022 ടോക്കിയോയിൽ വച്ചുമായിരുന്നു 2+2 മന്ത്രിതല യോഗം ചേർന്നത്.

Tags: jappanrajnath singh2+2 meeting
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies