ട്രംപിന് ഭിന്നിപ്പിച്ച് ഭരിക്കുന്ന നയം, അത് ഒരിക്കൽ കൂടി അമേരിക്കയ്ക്ക് ആവശ്യമില്ല; കമല ഹാരിസ് മികച്ച സ്ഥാനാർത്ഥിയെന്ന് ബരാക് ഒബാമയും മിഷേൽ ഒബാമയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപിന് ഭിന്നിപ്പിച്ച് ഭരിക്കുന്ന നയം, അത് ഒരിക്കൽ കൂടി അമേരിക്കയ്‌ക്ക് ആവശ്യമില്ല; കമല ഹാരിസ് മികച്ച സ്ഥാനാർത്ഥിയെന്ന് ബരാക് ഒബാമയും മിഷേൽ ഒബാമയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും. ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തിന് ഇരുവരും പിന്തുണ പ്രഖ്യാപിച്ചത്. കമല ഹാരിസ് ശക്തയായ സ്ഥാനാർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു. പതിനാറ് വർഷങ്ങൾക്ക് മുൻപ് ജോ ബൈഡനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാനുള്ള തന്റെ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്നും, അദ്ദേഹം വളരെ നല്ലൊരു നേതാവാണെന്നും ബരാക് ഒബാമ പ്രശംസിച്ചു.

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കമല ഹാരിസിനോട് പരാജയപ്പെടുമെന്ന് ഭയന്ന് ട്രംപ് ഗൂഢാലോചനകൾ നടത്തി വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭിന്നിപ്പിന്റെ രാഷ്‌ട്രീയം നടപ്പാക്കാനാണ് ട്രംപ് എപ്പോഴും ശ്രമിക്കുന്നത്. അത്തരത്തിൽ രാജ്യത്തെ നശിപ്പിച്ച് ഭരിക്കാൻ ശ്രമിക്കുന്ന ഒരാളെ അടുത്ത നാല് വർഷത്തേക്ക് കൂടി അമേരിക്കയ്‌ക്ക് ആവശ്യമില്ല. നുണകളാൽ കെട്ടിപ്പൊക്കിയ കൂടാരത്തിലാണ് ട്രംപ് ഉള്ളത്.

ഈ രാജ്യം വിഭജിക്കപ്പെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നു. രാഷ്‌ട്രീയത്തിൽ ട്രംപ് എല്ലായ്‌പ്പോഴും പിന്തുടരുന്ന തന്ത്രമാണിത്. ഒരിക്കൽ ഈ രാജ്യം അദ്ദേഹത്തിന്റെ ഭരണം കണ്ടിട്ടുള്ളതാണ്. ഇനി ഒരിക്കൽ കൂടി അത് ആരും ആഗ്രഹിക്കുന്നില്ല. സ്ത്രീവിരുദ്ധതയും വംശീയ വിദ്വേഷം ഉണ്ടാക്കുന്നതുമായ പരാമർശങ്ങളാണ് ട്രംപ് എപ്പോഴും നടത്തുന്നത്. അത്തരം പ്രസ്താവനകളിലൂടെ ഭീഷണി മുഴക്കുന്ന രീതിയാണ് ട്രംപിനുള്ളത്.

കമല ഹാരിസിന് ഈ രാജ്യത്തെ ഏറ്റവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. അവർ ഒരിക്കലും അവരുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. മറിച്ച് നിങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാണ് അവർ ശ്രമിക്കുന്നത്. തനിക്കെതിരെ നിൽക്കുന്നവരെ ഒരിക്കലും അവർ ശിക്ഷിക്കാറില്ല. രാജ്യത്തെ എല്ലാവരേയും ഒരുപോലെ കാണുന്ന പ്രസിഡന്റിനെയാണ് നമുക്ക് ആവശ്യം. ഈ രാജ്യത്തിന്റെ നല്ല ഭാവിയ്‌ക്ക് വേണ്ടി പ്രയത്‌നിക്കാൻ അവർക്ക് കഴിയുമെന്നും” ബരാക് ഒബാമ പറഞ്ഞു.

Tags: donald trumpkamala harrisjoe bidenDemocratic National Convention
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies