സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമം; പരാതിയിൽ അന്വേഷണം ആരംഭിച്ച് ഡൽഹി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 07:29 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഡൽഹി പൊലീസിൽ സൈബ്രർ ക്രൈം പരാതി. തട്ടിപ്പ് നടത്താൻ ശ്രമിച്ച് അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പരാതി നൽകിയത്.

സുപ്രീംകോടതിയുടെ സുരക്ഷാ വിഭാഗം ചീഫ് ജസ്റ്റിസിന്റെ പരാതി ലഭിച്ചതിന് പിന്നാലെ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റിൽ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തു. ചീഫ് ജസ്റ്റിസിന്റെ പേരും ചിത്രവും തട്ടിപ്പിനായി ഉപയോഗിച്ചിട്ടുണ്ട്. കൈലാഷ് മേഘ്വാൾ എന്ന വ്യക്തിയോട് പണം ചോദിക്കുന്ന സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

കൊളീജിയം മീറ്റിംഗിൽ അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും, ഇതിനായി ക്യാബ് ബുക്ക് ചെയ്യുന്നതിന് 500 രൂപ നൽകാമോ എന്നുമാണ് തട്ടിപ്പുകാരൻ ചോദിക്കുന്നത്. കൊണാട്ട് പ്ലേസിൽ കുടങ്ങി പോയതിനാലാണ് പണം ആവശ്യപ്പെടുന്നതെന്നാണ് ഇയാൾ പറയുന്നത്. സുപ്രീംകോടതിയിൽ എത്തിയാലുടൻ പണം തിരികെ നൽകാമെന്നും കൈലാഷിന്, തട്ടിപ്പ് നടത്തുന്ന വ്യക്തി ഉറപ്പ് കൊടുക്കുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ പേരിൽ ആൾമാറാട്ടം നടത്തി പണം തട്ടിയ സംഭവത്തിൽ 42കാരനായ അയൂബ് ഖാൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ആഡംബര കാറുകളും ഫോണുകളും വിൽക്കാനുണ്ടെന്ന വ്യാജേന രണ്ട് പേരെ കബളിപ്പിച്ച് ഇയാൾ 4 ലക്ഷം രൂപയാണ് അയൂബ് ഖാൻ തട്ടിയെടുത്തത്. പൊലീസിന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ തിരിച്ചറിയിൽ കാർഡുകളും അയൂബിൽ നിന്ന് പിടിച്ചെടുത്തിരുന്നു. സമാനമായ രീതിയിൽ നാലിടങ്ങളിൽ കൂടി ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആളുകളെ പറ്റിച്ച് കിട്ടുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്.

 

Tags: Supreme Courtsocial mediaFEATURED2cyber crime complaintCJI Chandrachud
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies