അംബാനിയെ വീഴ്ത്തി അദാനി ഒന്നാമത്; ഓരോ 5 ദിവസവും ഇന്ത്യയിൽ ഒരു ശതകോടീശ്വരനുണ്ടാകുന്നു; 21-കാരനായ കൈവല്യ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബാനിയെ വീഴ്‌ത്തി അദാനി ഒന്നാമത്; ഓരോ 5 ദിവസവും ഇന്ത്യയിൽ ഒരു ശതകോടീശ്വരനുണ്ടാകുന്നു; 21-കാരനായ കൈവല്യ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 01:36 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ​ഗൗതം അദാനി. 2024ലെ ​ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ​ഗൗതം അദാനി ഒന്നാമതെത്തിയത്. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി.

കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരമാണ് ഹുരുൻ ഇന്ത്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓരോ അഞ്ച് ദിവസം കൂടുമ്പോഴും ഇന്ത്യയിൽ ഒരു പുതിയ ശതകോടീശ്വരൻ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നാണ് ഹുരുൻ ഇന്ത്യ വ്യക്തമാക്കുന്നത്. ഏഷ്യയുടെ തന്നെ സമ്പത്തുത്പാദന എഞ്ചിനായി ഇന്ത്യ വളരുകയാണെന്നും ഹുരുൻ ഇന്ത്യ സ്ഥാപകൻ റഹ്മാൻ ജുനൈദ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവാണ് ചൈനയിൽ രേഖപ്പെടുത്തുന്നത്. എന്നാൽ ഇന്ത്യയിൽ 29 ശതമാനം വളർച്ചയാണ് സംഭവിക്കുന്നത്. രാജ്യത്ത് നിലവിൽ 334 ശതകോടീശ്വരൻമാരുണ്ട്.

ഹുരുൻ ഇന്ത്യ റിച്ച് പട്ടികയിൽ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനെയും രേഖപ്പെടുത്തിയിട്ടുണ്ട്. 21 വയസുള്ള കൈവല്യ വൗഹ്രയാണ് പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞയാൾ. സെപ്റ്റോയുടെ (Zepto) സ്ഥാപകരിൽ ഒരാളാണ് കൈവല്യ. സഹസ്ഥാപകനായ ആദിത് പലിച്ചയാണ് പ്രായം കുറഞ്ഞ രണ്ടാമത്തെയാൾ. 22 വയസാണ് ആദിതിന്.

ഹുരുൻ ഇന്ത്യ പട്ടികയിൽ ആദ്യമായി ഇടംപിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താരത്തിന്റെ ഐപി‌എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരിമൂല്യം വർദ്ധിച്ചതോടെയാണിത്. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ നിന്നും പുതിയതായി ഏഴ് വ്യക്തികളാണ് ഇത്തവണ പട്ടികയിൽ ഇടംപിടിച്ചത്.

രാജ്യത്ത് ഏറ്റവും അധികം ആസ്തിയുടെ ഫാമിലി ബിസിനസ് (25.75 ലക്ഷം കോടി) നടത്തുന്നത് അംബാനി കുടുംബമാണ്. രണ്ടാം സ്ഥാനം ബജാജ് ഫാമിലിയും (7.13 ലക്ഷം കോടി) സ്വന്തമാക്കി. ബിർള കുടുംബമാണ് (5.39 ലക്ഷം കോടി) മൂന്നാം ‌സ്ഥാനത്ത്. സമ്പന്നരായ ആദ്യ-തലമുറ കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് അദാനി കുടുംബമാണ്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂനവാല കുടുംബമാണ് രണ്ടാമത്.

Tags: mukesh ambanigautam adaniIndiaHurun list
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies