അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്തെന്ന കേസ്; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്; പരാതിയുമായി കുഞ്ഞിന്റെ അമ്മ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്തെന്ന കേസ്; അന്വേഷണം അവസാനിപ്പിച്ച് പൊലീസ്; പരാതിയുമായി കുഞ്ഞിന്റെ അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തിൽ കേസ് എഴുതി തളളി പൊലീസ്. തന്റെ വ്യാജ ഒപ്പിട്ട് സമ്മതപത്രം തയ്യാറാക്കിയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതെന്ന കുട്ടിയുടെ അമ്മയായ അനുപമയുടെ പരാതിയാണ് അട്ടിമറിച്ചത്. എന്നാൽ പരാതിയിൽ കഴമ്പില്ലെന്ന് കാണിച്ചാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഫോറൻസിക് പരിശോധനയ്‌ക്കായി ഒപ്പിന്റെ സാമ്പിൾ പോലും ശേഖരിക്കാതെയാണ് കേസ് അവസാനിപ്പിച്ചതെന്ന് അനുപമ പരാതിപ്പെട്ടു.

കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ അനുപമ കുഞ്ഞിന് ജന്മം നൽകിയ ശേഷം മാതാപിതാക്കളും മറ്റ് ബന്ധുക്കളും ചേർന്ന് കടത്തിക്കൊണ്ടുപോയെന്നായിരുന്നു കേസ്. സുഹൃത്തായ അജിത്തുമായുള്ള ബന്ധം വീട്ടിൽ എതിർത്തിരുന്നു. ഈ ബന്ധത്തിലാണ് അനുപമയ്‌ക്ക് കുഞ്ഞ് പിറക്കുന്നത്. കുഞ്ഞിനെ ആരുമറിയാതെ വീട്ടുകാർ കടത്തി. കുടുംബത്തെ ഉപേക്ഷിച്ച് അജിത്തിനോടൊപ്പം ജീവിക്കാൻ തുടങ്ങിയ അനുപമ വീട്ടുകാർ തന്നിൽ നിന്ന് അടർത്തിമാറ്റിയ കുഞ്ഞിനെ തേടിയിറങ്ങിയതോടെയാണ് സംഭവം വാർത്തയാകുന്നത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാൻ താൻ സമ്മതപത്രം നൽകിയെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖ നൽകിയെന്നായിരുന്നു അനുപമ പേരൂർക്കട പൊലീസിൽ നൽകിയ പരാതി.

ദത്ത് നിയമങ്ങൾ കാറ്റിൽപറത്തി ശിശുക്ഷേമ സമിതിക്കാർ മറ്റൊരു ദമ്പതികൾക്ക് നൽകിയ കുഞ്ഞിനെ അനുപമ നടത്തിയ പോരാട്ടത്തിനൊടുവിലാണ് തിരികെക്കിട്ടിയത്. വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ കടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അനുപമ വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരിയുടെ മാതാപിതാക്കൾക്കെതിരെ ഉൾപ്പെടെ പൊലീസ് കേസെടുത്തിരുന്നു. അനുപമയുടെ അച്ഛൻ ഉൾപ്പെടെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളായിരുന്നു പ്രതിപ്പട്ടികയിൽ. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടായില്ല. തുടർന്നാണ് പരാതിക്കാരിയെപോലും അറിയിക്കാതെ പൊലീസ് കേസ് എഴുതിത്തള്ളിയത്. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ടും പുറംലോകം കണ്ടിട്ടില്ല.

Tags: casechildadoptioncomplaintanupamaAmmathottilPeroorkkada Police
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies