കുപ്‌വാരയിൽ നടന്നത് ഇരട്ട ദൌത്യം; വധിച്ചത് 3 ഭീകരരെ; മോശം കാലാവസ്ഥ മറികടന്ന് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി സൈന്യം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുപ്‌വാരയിൽ നടന്നത് ഇരട്ട ദൗത്യം; വധിച്ചത് 3 ഭീകരരെ; മോശം കാലാവസ്ഥ മറികടന്ന് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തി സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:51 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച 3 ഭീകരരെ വധിച്ച ഓപ്പറേഷനെക്കുറിച്ച് വിശദീകരിച്ച് സൈന്യം. നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയായിരുന്നു ഏറ്റുമുട്ടലിൽ കലാശിച്ചതെന്നും പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഓപ്പറേഷൻ വിജയകരമാക്കിയ സേനാം​ഗങ്ങളെ അഭിനന്ദിക്കുന്നതായും കരസേനയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

നിയന്ത്രണ രേഖയ്‌ക്ക് അപ്പുറത്ത് നിന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം ഏതാനും ദിവസങ്ങൾക്ക് മുൻപ് പൊലീസിന് ലഭിച്ചിരുന്നു. തം​ഗ്ധാർ, മച്ഛൽ തുടങ്ങിയ മേഖലകളിലൂടെ ഓ​ഗസ്റ്റ് 28ന് ഭീകരർ നുഴഞ്ഞുകയറുമെന്ന ഇന്റലിജൻസ് വിവരം ജമ്മുകശ്മീർ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ആർമി, കശ്മീർ പൊലീസ്, ബിഎസ്എഫ് എന്നീ സേനകൾ സംയുക്തമായി ഓപ്പറേഷൻ നടത്തുകയുമായിരുന്നു. വൈകിട്ട് എട്ട് മണിയോടെ മച്ഛലിൽ ഏറ്റുമുട്ട‍ൽ ആരംഭിക്കുകയും ചെയ്തു. ഒമ്പത് മണിയോടെയാണ് തം​ഗ്ധാർ മേഖലയിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.

ഇരു ഓപ്പറേഷനുകളിലുമായി മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മച്ഛലിൽ രണ്ട് പേരെയും തം​ഗ്ധാറിൽ ഒരാളെയും വധിച്ചു. തംഗ്ധാറിൽ ഒരു ഭീകരന് സാ​രമായി പരിക്കേറ്റതായും വിവരമുണ്ട്.  പ്രതികൂലമായ കാലാവസ്ഥയിലും പ്രയാസകരമായ ഭൂപ്രകൃതിയിലുമാണ് രണ്ട് ഓപ്പറേഷനുകളും നടന്നത്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ എല്ലാ സുരക്ഷാ ഉദ്യോ​ഗസ്ഥരെയും അഭിനന്ദിക്കുന്നതായി മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags: Indian Armyjammu and kashmirKUPWARAline of control
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies