നാഷണൽ ആയുഷ് മിഷന് കീഴിൽ കേരളത്തിൽ ജോലി നേടാൻ സുവർണാവസരം. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുള്ളത്. ദേശീയ ആയുഷ് മിഷന്റെ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ടിംഗ് യൂണിറ്റിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മൾട്ടി പർപ്പസ് വർക്കർ, മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ് പോസ്റ്റുകളിലാണ് നിയമനം. പ്ലസ് ടു, ഡിസിഎ, എഎൻഎം എന്നിവയാണ് യോഗ്യത. ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് മൾട്ടി പർപ്പസ് വർക്കർ കം ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. 40 വയസാണ് ഇരു തസ്തികകളിലേക്കു അപേക്ഷിക്കാനുള്ള പ്രായപരിധി. അപേക്ഷ തപാൽ വഴിയോ, നേരിട്ടോ ഓഫീസിൽ എത്തിക്കാം. സെപ്റ്റംബർ അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് https://nam.kerala.gov.in/images/careers/1724412046553.pdf എന്ന വിജ്ഞാപനം പരിശോധിക്കാം.















