ഹേമ കമ്മിറ്റി റിപ്പോർട്ട്; മറഞ്ഞിരിക്കുന്ന പേരുകളും പുറത്തുവരും; പൂർണരൂപം ഒരാഴ്ചയ്ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്; മറഞ്ഞിരിക്കുന്ന പേരുകളും പുറത്തുവരും; പൂർണരൂപം ഒരാഴ്ചയ്‌ക്കുളളിൽ ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷൻ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 04:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒഴിവാക്കിയ ഭാഗങ്ങൾ ഉൾപ്പെടെ പൂർണരൂപം ഹാജരാക്കാൻ ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശം. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആർ ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്ചയ്‌ക്കുളളിൽ റിപ്പോർട്ടിന്റെ പൂർണരൂപം നൽകണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ കമ്മീഷൻ നിർദ്ദേശിച്ചു.

മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന്് ചൂണ്ടിക്കാട്ടിയാണ് ചില ഭാഗങ്ങൾ ഒഴിവാക്കാനും ആരുടെയും പേര് പരാമർശിക്കാതെ റിപ്പോർട്ട് പുറത്തുവിടാനും വിവരാവകാശ കമ്മീഷൻ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം അവസാന നിമിഷം വരെയും ഹൈക്കോടതിയിൽ ഉൾപ്പെടെ നടന്നിരുന്നു. ഇതിനൊടുവിലാണ് നിർണായക ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പരസ്യമാക്കിയത്.

റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നതോടെ ഗുരുതര ആരോപണങ്ങളുമായി ജൂനിയർ നടിമാരും വനിതാ അണിയറ പ്രവർത്തകരും രംഗത്തെത്തി. മലയാള ചലച്ചിത്രമേഖലയിൽ ഇതുവരെ ഉണ്ടാകാത്ത തരത്തിലുളള കോളിളക്കമാണ് റിപ്പോർട്ട് ഉയർത്തിവിട്ടത്. സിപിഎം സഹയാത്രികനായ സംവിധായകൻ രഞ്ജിത്ത്, നടനും സിപിഎം എംഎൽഎയുമായ മുകേഷ് എന്നിവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത്. ഇതിൽ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ഷൂട്ടിംഗിന് വേണ്ടി വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചുവെന്ന് ഉൾപ്പെടെ രഞ്ജിത്തിനെതിരെ ബംഗാളി നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. താരസംഘടനയായ അമ്മയുടെ ഭരണസമിതിയും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജിവച്ചിരുന്നു. സത്യാവസ്ഥ പുറത്തുവരണമെന്നും ഇരയാക്കപ്പെട്ട സ്ത്രീകളുടെ എല്ലാവിധ സ്വകാര്യതയും സംരക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

നിലവിൽ നടപടിയെടുക്കുന്നത് മറ്റ് പല സംഭവങ്ങളുടെയും ആരോപണങ്ങളുടെയും പേരിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ധൈര്യം കിട്ടിയ ചില ജൂനിയർ ആർട്ടിസ്റ്റുകളാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുളള പേരുകളിൽ ഇതുവരെ നടപടികൾ എടുത്തിട്ടില്ലെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി. റിപ്പോർട്ടിൽ ആരുടെയൊക്കെ പേരുകളാണ് പറഞ്ഞിട്ടുളളതെന്നും അവർക്ക് എന്താണ് സർക്കാരുമായി ബന്ധമെന്നും പൊതുസമൂഹം അറിയണമെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.

ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവർക്കാണ് നിവേദനം നൽകിയിരുന്നത്.

Tags: bjp keralamsandeep vachaspathiഹേമ കമ്മിറ്റിJustice Hema committeeMalayalam movie newsദേശീയ വനിതാ കമ്മീഷൻ
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies