ഹിറ്റായി നാനിയുടെ സൂര്യാസ് സാറ്റർഡേ; മലയാളിക്ക് അഭിമാനമായി സം​ഗീത സംവിധായകൻ ജേക്സ് ബിജോയിയും; അടുത്തത് മോഹൻലാലിനൊപ്പം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹിറ്റായി നാനിയുടെ സൂര്യാസ് സാറ്റർഡേ; മലയാളിക്ക് അഭിമാനമായി സം​ഗീത സംവിധായകൻ ജേക്സ് ബിജോയിയും; അടുത്തത് മോഹൻലാലിനൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 04:18 pm IST
FacebookTwitterWhatsAppTelegram

തിയേറ്ററുകളിൽ ആവേശമായി തെലുങ്ക് സൂപ്പർ താരം നാനി നായകനായ ചിത്രം ‘സൂര്യാസ് സാറ്റർഡേ’. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് പ്രദർശനത്തിനെത്തിയത്. ഡിവിവി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഡിവിവി ദനയ്യയും കല്യാൺ ദാസരിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

പ്രിയങ്ക അരുൾ മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കിയിരിക്കിയത്. നാനിയുടെ അഭിനയത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ​ഗാനങ്ങളും പശ്ചാത്തല സം​ഗീതവും എടുത്ത് പറയേണ്ട മറ്റൊരു ഘടകമെന്നാണ് പ്രേക്ഷകാഭിപ്രായം.

പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, ഫോറൻസിക്, കൽക്കി, ജന ഗണ മന, ഇഷ്ക്, പുഴു, കടുവ, കുമാരി, ഇരട്ട, കിംഗ് ഓഫ് കൊത്ത എന്നീ ഹിറ്റ് സിനിമകൾക്ക് സംഗീതം ഒരുക്കിയ വ്യക്തിയാണ് ജേക്സ് ബിജോയ്. 2014-ൽ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് ചിത്രം ഏയ്ഞ്ചൽസിലൂടെയാണ് ജേക്സ് ബിജോയ് സിനിമാ രം​ഗത്തേക്ക് വരുന്നത്.
അവിടെ നിന്നും ആരംഭിച്ച സംഗീതയാത്ര ഇന്ന് ‘സൂര്യാസ് സാറ്റർഡേ’യിൽ എത്തി നിൽക്കുമ്പോൾ ലോകം അറിയപ്പെടുന്ന സംഗീത സംവിധായകനായ് അദ്ദേഹം മാറി കഴിഞ്ഞു.

2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തെ കാലയളവിൽ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഒരുപിടി ഗാനങ്ങൾക്കാണ് അദ്ദേഹം സംഗീതം പകർന്നിരിക്കുന്നത്. തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നതും ജേക്സ് ബിജോയാണ്. തിരക്കഥയോളം പ്രധാനപ്പെട്ട മറ്റൊന്നാണ് സംഗീതവും പശ്ചാത്തലസംഗീതവും. കംബോസ് ചെയ്യുമ്പോൾ യോജിച്ച രീതിൽ ആയില്ലെങ്കിൽ അരോചകത്തിനപ്പുറം അസ്വസ്ഥത അനുഭവപ്പെടും.

ജേക്സ് ബിജോയിയുടെ ഗാനങ്ങൾക്ക് എന്നും പ്രേക്ഷകരുണ്ട്. പാലാപ്പള്ളിയും കലാപക്കാരുമൊക്കെ ട്രെൻഡിനുപരി പ്രേക്ഷകരുടെ ഹൃദയത്തിലാണ് ഇടം പിടിച്ചത്. ഒടുവിൽ പ്രദർശനത്തിനെത്തിയ നാനി ചിത്രം സൂര്യാസ് സാറ്റർഡേയിലെ ഗാനങ്ങളും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിക്കുകയാണ്.

Tags: movieSUBNANISURYAS SATURDAYJECKS BIJOY
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies