വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പ്; ദക്ഷിണ സംസ്ഥാനങ്ങളുടെ വികസനം വേഗത്തിലാക്കണം; വന്ദേഭാരത് നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ വാക്കുകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പ്; ദക്ഷിണ സംസ്ഥാനങ്ങളുടെ വികസനം വേഗത്തിലാക്കണം; വന്ദേഭാരത് നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രിയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 05:46 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മൂന്നാം മോദി സർക്കാർ മുൻഗണന നൽകുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഓൺലൈൻ ആയി പങ്കെടുത്ത മോദി മൂന്ന് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്തു. ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ലഭിച്ചു. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രാദേശിക വികസനത്തിന് സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മീററ്റ്-ലക്‌നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗർകോവിൽ റൂട്ടുകളിലാണ് പുതിയ വന്ദേഭാരത് സർവീസുകൾ ആരംഭിച്ചത്. ഈ പ്രദേശങ്ങളിലെ മത കേന്ദ്രങ്ങളിലും സാമ്പത്തിക മേഖലകളെയും കണക്ട് ചെയ്യാൻ പുതിയ ട്രെയിനുകളിലൂടെ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മധുരൈ-ബെംഗളൂരു ട്രെയിൻ ക്ഷേത്രനഗരമായ മധുരയെ ബെംഗളൂരുവിലെ ഐടി ഹബ്ബുമായി ബന്ധിപ്പിക്കുമെന്നും തീർത്ഥാടകർക്കും പ്രൊഫഷണലുകൾക്കും ഒരുപോലെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രാദേശിക വികസനത്തിൽ വന്ദേ ഭാരത് ട്രെയിനുകളുടെ വിശാലമായ സ്വാധീനവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് ട്രെയിനുകൾ എത്തിയിടത്തെല്ലാം വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു. ഇത് ബിസിനസുകാർക്കും കടയുടമകൾക്കും ഉയർന്ന വരുമാനം ലഭിക്കാൻ കാരണമായി. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ചെന്നൈ-നാഗർകോവിൽ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥികൾ, കർഷകർ, ഐടി പ്രൊഫഷണലുകൾ എന്നിവർക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നും മോദി പറഞ്ഞു.

വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് മൂന്നാം മോദി സർക്കാർ മുൻഗണന നൽകും. കഴിവുകളാലും വിഭവങ്ങളാലും സമ്പന്നമാണ് ദക്ഷിണേന്ത്യ. തമിഴ്‌നാടിന്റെയും കർണാടകയുടെയും റെയിൽവേ ബജറ്റുകളിൽ കാര്യമായ നിക്ഷേപങ്ങൾ ഉണ്ടായി. 2014 ന് ശേഷം തമിഴ്‌നാടിന്റെ റെയിൽവേ ബജറ്റ് ഏഴിരട്ടിയിലധികവും കർണാടകയുടേത് ഒമ്പത് മടങ്ങും വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: vande bharatpm modiViksit BharatSouthern statesDevelopementRegional development
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies