ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; തീരുമാനം ബിഷ്‌ണോയ് വിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച്; പോളിംഗ് ശതമാനം ഉയരാൻ ഇടയാക്കുന്ന തീരുമാനമെന്ന് ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; തീരുമാനം ബിഷ്‌ണോയ് വിഭാഗത്തിന്റെ അഭ്യർത്ഥന മാനിച്ച്; പോളിംഗ് ശതമാനം ഉയരാൻ ഇടയാക്കുന്ന തീരുമാനമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 09:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. ഒക്ടോബർ ഒന്നിനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഇത് അഞ്ചിലേക്കാണ് മാറ്റിയത്. ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വോട്ടെണ്ണൽ ഒക്ടോബർ എട്ടിലേക്കും മാറ്റിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.

വിശ്വാസപരമായ ആഘോഷദിവസമാണെന്നും ആ ദിവസം തെരഞ്ഞെടുപ്പ് നിശ്ചയിക്കുന്നത് പൗരാവകാശം രേഖപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ബിഷ്‌ണോയ് സമുദായം ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.  നിരവധി സംഘടനകൾ ഇത് സംബന്ധിച്ച് പരാതികൾ ഉന്നയിക്കുകയും തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്തുനൽകിയതിനെയും തുടർന്നാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഗുരു ജാംഭേശ്വറിന്റെ അനുസ്മരണാർത്ഥം ബിഷ്‌ണോയി സമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരമാണ് അസോജ് അമാവസ്യ ആഘോഷങ്ങളെന്നും കമ്മീഷന്റെ പ്രസ്താവനയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു. തങ്ങളുടെ അപേക്ഷയിൽ കമ്മീഷൻ അനുയോജ്യമായ നടപടിയാണ് കൈക്കൊണ്ടത്. അല്ലായിരുന്നുവെങ്കിൽ 5 അവധി ദിനങ്ങൾ ഉണ്ടാകുമ്പോൾ അത് വോട്ടിങ് ശതമാനത്തിൽ വലിയ കുറവുവരുത്തുമായിരുന്നുവെന്നും ബിജെപി നേതാവ് അനിൽ വിജ് പറഞ്ഞു. കോൺഗ്രസ് ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യവമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപും ഇത്തരത്തിൽ വിവിധ സമുദായങ്ങളുടെ വിശ്വാസം മാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ മാറ്റിവച്ചിട്ടുണ്ട്. 2022 ലെ പഞ്ചാബ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2023 ലെ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും തീയതികൾ മാറ്റിയിരുന്നു.

തീരുമാനത്തെ മുൻ ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയും സ്വാഗതം ചെയ്തു. തീയതി മാറ്റിയത് ജനവിധിയെ സ്വാധീനിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് 10 വർഷമായാലും വിജയിക്കാൻ കഴിയില്ലെന്നും അതുകൊണ്ടു തന്നെ അഞ്ച് ദിവസം നീട്ടിയാൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്നുമായിരുന്നു കോൺഗ്രസ് എംപി കുമാരി സെൽജയുടെ പ്രതികരണം.

Tags: HariyanaBJPCHANGEPoll dateBishnoi communityAsoj Amavasya festival
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies