മോഹൻലാൽ ഭാവവൈവിധ്യങ്ങളുടെ കലാകാരനെന്ന് മുഖ്യമന്ത്രി; കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോഹൻലാൽ ഭാവവൈവിധ്യങ്ങളുടെ കലാകാരനെന്ന് മുഖ്യമന്ത്രി; കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 10:48 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തെയും കേരളീയരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്ന കലാകാരനാണ് മോഹൻലാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.

മോഹൻലാലിന്റെ മനുഷ്യത്വവും ജീവകാരുണ്യ മനോഭാവവും എടുത്തുപറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ പ്രളയ ദുരന്തമുണ്ടായപ്പോൾ ആദ്യഘട്ടത്തിൽ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള തന്റെ സംഭാവനയുമായി മോഹൻലാൽ നേരിട്ട് വന്നത് മുഖ്യമന്ത്രി സദസിനെ ഓർമ്മിപ്പിച്ചു. ഈയിടെ വയനാട് ദുരന്തമുണ്ടായപ്പോഴും ആദ്യം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സഹായം പ്രഖ്യാപിച്ചവരുടെ നിരയിലാണ് മോഹൻലാലെന്ന് അദ്ദേഹം പറഞ്ഞു.

ഭാവവൈവിധ്യങ്ങളുടെ കലാകാരനാണ് മോഹൻലാൽ. വ്യത്യസ്തങ്ങളായ എത്രയോ ഭാവങ്ങളുളള കഥാപാത്രങ്ങളെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. ചലച്ചിത്ര കലാകാരനായിരിക്കെ തന്നെ ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണൽ പദവിയിലിരുന്ന് ചെറുപ്പക്കാരെ സൈനിക സേവനത്തിലൂടെ രാജ്യരക്ഷയ്‌ക്ക് സംഭാവന ചെയ്യാൻ മോഹൻ ലാൽ പ്രേരിപ്പിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ എടുത്തുപറയേണ്ട മിഴിവോടെ അദ്ദേഹം വെളളിത്തിരയിലൂടെ മലയാള പ്രേക്ഷകരുടെ മനസിൽ സ്ഥാപിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അഭിനയ കലയിൽ അത്യപൂർവ്വമായ ആളുകൾക്ക് മാത്രം അളന്ന് കുറിക്കാൻ കഴിഞ്ഞിട്ടുളള ഔന്നത്യങ്ങളിലേക്ക് മോഹൻലാലിന് എത്താൻ സാധിച്ചു. ശ്രീകുമാരൻ തമ്പി പുരസ്‌കാരം മോഹൻലാലിന് അർഹതയ്‌ക്കുളള അംഗീകാരമായി തിളങ്ങി നിൽക്കും. ജീവിതമാകെ കലയ്‌ക്കായി സമർപ്പിച്ചാൽ മാത്രമേ കലയിൽ അത്യുന്നത തലങ്ങളിലേക്ക് ഉയരാൻ സാധിക്കൂ. കലാരംഗത്തേക്ക് കടക്കുന്ന പുതുതലമുറക്കാർക്ക് ഈ സന്ദേശം നൽകുന്ന ജീവിതത്തിന്റെ ഉടമകളാണ് ശ്രീകുമാരൻ തമ്പിയും മോഹൻലാലുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചലച്ചിത്രം ഈ കാലത്തിന്റെ ഏറ്റവും വലിയ ജനകീയ മാദ്ധ്യമമാണ്. ഇത്ര ശക്തമായും വിപുലമായും മറ്റേതെങ്കിലും ഒരു കല ജനങ്ങളെ സ്വാധീനിക്കുന്നുവെന്ന് പറയാനാകില്ല. അതിലെ ഓരോ അംശവും ജനമനസുകളെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മനസുകളെ മലിനമാക്കുന്ന കാര്യങ്ങൾ സിനിമയിലായാലും സിനിമാരംഗത്തായാലും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട വലിയ ഉത്തരവാദിത്വം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്. ജനങ്ങൾ നൽകുന്ന വലിയ ആരാധനയും സ്‌നേഹവുമൊക്കെ അവർക്ക് ധാർമ്മിക മൂല്യങ്ങൾ പകർന്നു കൊടുക്കുന്ന തരത്തിൽ തിരിച്ചുകൊടുക്കാനുളള ഉത്തരവാദിത്വവും ചുമതലയും കടമയും ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് നിർഭയമായി കടന്നുവന്ന് അവരുടെ കഴിവ് തെളിയിക്കാനുളള എല്ലാ സ്വതന്ത്ര അവസരങ്ങളും ചലച്ചിത്ര രംഗത്തുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: ശ്രീകുമാരൻ തമ്പി പുരസ്‌കാരംmohanlalPinarayi Vijayankerala CMമുഖ്യമന്ത്രി പിണറായി വിജയൻമോഹൻലാൽActor MohanlalSreekumaran Thampi award
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies