ത്രിപുരയിൽ ചരിത്രമെഴുതി കേന്ദ്രസർക്കാർ; NLFT, ATTF എന്നിവയുമായി സമാധാന കരാറിൽ ഒപ്പുവച്ചു; കീഴടങ്ങിയത് 10,000 സായുധർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിപുരയിൽ ചരിത്രമെഴുതി കേന്ദ്രസർക്കാർ; NLFT, ATTF എന്നിവയുമായി സമാധാന കരാറിൽ ഒപ്പുവച്ചു; കീഴടങ്ങിയത് 10,000 സായുധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

അഗർത്തല: ത്രിപുരയിലെ വിമത സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (NLFT), ഓൾ ത്രിപുര ടൈ​ഗർ ഫോഴ്സ് (ATTF) എന്നിവയുടെ പ്രതിനിധികളുമായി ത്രിപുര സർക്കാരും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സമാധാന കരാറിൽ ഒപ്പുവയ്‌ക്കുകയായിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. ദീർഘകാലങ്ങളായി ത്രിപുരയിൽ തുടരുന്ന പല പ്രാദേശിക പ്രശ്നങ്ങൾക്കും അന്ത്യം കുറിക്കാനും മേഖലയിൽ സമാധാനവും പുരോ​ഗതിയും ഉറപ്പുവരുത്താനും ഇത് സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ത്രിപുരയുടെ സമാധാനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത്ഈസ്റ്റ് മേഖലയിൽ കേന്ദ്രസർക്കാർ ഒപ്പുവയ്‌ക്കുന്ന 12-ാമത് ഉടമ്പടിയാണിത്. ത്രിപുരയിലെ മൂന്നാമത്തേതാണ്. ഇതുവരെ ഏകദേശം 10,000 വിമതർ കീഴടങ്ങുകയും ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് കടന്നുവരികയും ചെയ്തിരുന്നു. NLFT, ATTF എന്നീ വിമത സംഘടനകളുമായി ധാരണയായതോടെ ഏകദേശം 328 സായുധ കേഡർമാർ കൂടി മുഖ്യധാരയിലേക്ക് എത്തുമെന്ന് അമിത് ഷാ അറിയിച്ചു. 35 വർഷമായി തുടരുന്ന പോരാട്ടത്തിനാണ് ഇവിടെ ശുഭാവസാനമായിരിക്കുന്നത്. ആയുധങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന്, ത്രിപുരയുടെ പുരോ​ഗതിക്കായി പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഓരോരുത്തരുടെയും ശ്രമം ഏവർക്കും സന്തോഷം നൽകുന്ന കാര്യമാണെന്നും കരാറിൽ ഒപ്പുവെച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതികരിച്ചു.

നരേന്ദ്രമോദി പ്രധാനമന്ത്രിയായത് മുതൽ, വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ പുരോഗതിക്കായി സമാധാനത്തിന്റെ മാർഗങ്ങൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ജനങ്ങൾ തമ്മിൽ വലിയ അകലം ഉണ്ടായിരുന്നു. റോഡ്, റെയിൽ, എയർ കണക്റ്റിവിറ്റി വഴി ഈ ദൂരം കുറച്ചുവെന്ന്  മാത്രമല്ല, ജനങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള അകലം കുറയ്‌ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്ന് അമിത് ഷാ പറഞ്ഞു.

Tags: Peace PacttripuraAmit Shah
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies