കേസ് ഒതുക്കിതീർക്കാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു; കൊൽക്കത്ത കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേസ് ഒതുക്കിതീർക്കാൻ ശ്രമം; പൊലീസ് ഉദ്യോഗസ്ഥർ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു; കൊൽക്കത്ത കേസിൽ വെളിപ്പെടുത്തലുമായി യുവതിയുടെ മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 08:16 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന പ്രതിഷേധത്തിൽ പങ്കുചേർന്ന് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പിജി ഡോക്ടറുടെ മാതാപിതാക്കളും. മകളുടെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കുകയായിരുന്നുവെന്നും, കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായും ഇവർ ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തങ്ങൾക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ഗുരുതര ആരോപണവും ഇവർ ഉയർത്തിയിട്ടുണ്ട്.

” സംഭവമുണ്ടായി വളരെ പെട്ടന്ന് തന്നെ മൃതദേഹം സംസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. കേസ് ഒതുക്കി തീർക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായി. ആശുപത്രിയിൽ എത്തിയിട്ടും മൃതദേഹം കാണാൻ ഞങ്ങളെ അവർ അനുവദിച്ചില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ സമയത്ത് പൊലീസ് സ്റ്റേഷനിലാണ് ഇരുന്നത്. മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോൾ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ അപ്പോൾ തന്നെ അത് വേണ്ടെന്ന് പറഞ്ഞുവെന്നും” യുവതിയുടെ പിതാവ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നവരോടൊപ്പം യുവതിയുടെ മാതാപിതാക്കളും ചേർന്നത്. മകൾക്ക് നീതി ലഭ്യമാകണമെന്നും, കുറ്റവാളികളെ എല്ലാം കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. കുറ്റകൃത്യം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി ആശുപത്രി ജീവനക്കാരനായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.

സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷം കൊൽക്കത്ത ഹൈക്കോടതി ഈ കേസ് സിബിഐക്ക് കൈമാറിയിരുന്നു. എന്നാൽ താൻ നിരപരാധിയാണെന്നും സെമിനാർ ഹാളിൽ പ്രവേശിക്കുമ്പോൾ തന്നെ യുവതി രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു സഞ്ജയ് റോയ് സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊൽക്കത്ത പൊലീസിനോട് ഈ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്നും, അവർ ഒരിക്കലും തന്റെ ഭാഗം അംഗീകരിക്കില്ലെന്നുമാണ് ഇയാളുടെ വാദം. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ തെളിവുകൾ കണ്ടെത്താനുമുണ്ടെന്നും അന്വേഷണസംഘവും വ്യക്തമാക്കി.

Tags: PolicebribeFEATURED2
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies