അപ്രത്യക്ഷരായത് 20,000ത്തിലധികം പേർ; ബർമുഡ ട്രയാംഗിൾ പോലെ ദുരൂഹത നീക്കാനാകാതെ അലാസ്‌ക ട്രയാംഗിൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അപ്രത്യക്ഷരായത് 20,000ത്തിലധികം പേർ; ബർമുഡ ട്രയാംഗിൾ പോലെ ദുരൂഹത നീക്കാനാകാതെ അലാസ്‌ക ട്രയാംഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ദുരൂഹമായ തിരോധാനങ്ങൾ കൊണ്ട് കുപ്രസിദ്ധി നേടിയ ഇടമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ബർമുഡ ട്രയാംഗിൾ. മിക്ക ആളുകൾക്കും ഈ പേര് സുപരിചിതമായിരിക്കും. എന്നാൽ ബർമുഡ ട്രയാംഗിളിനോട് വളരെ അധികം സാമ്യമുള്ള അലാസ്‌ക ട്രയാംഗിളിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സാധ്യത കുറവാണ് അല്ലേ. ലോകത്ത് ഏറ്റവും കൂടുതൽ മിസ്സിംഗ് കേസുകൾ ഉള്ള സ്ഥലമെന്നാണ് അലാസ്‌ക ട്രയാംഗിളിന്റെ വിശേഷണം. ആങ്കോറേജിന്റേയും ജുനൗവിന്റേയും തീരനഗരമായ ഉത്ഖിയാഗ്വിക്കിന്റേയും ഇടയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.

1970 മുതൽ 20,000ത്തിലധികം ആളുകളെ ഇവിടെ വച്ച് കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ പറയുന്നത്. ഈ ആളുകളുടെയെല്ലാം തിരോധാനം ഇന്നും ഒരു നിഗൂഢതയായി തുടരുകയാണ്. ഐഎഫ്എൽ സയൻസിന്റെ റിപ്പോർട്ട് പ്രകാരം 1972 ഒക്ടോബറിൽ അമേരിക്കയിലെ രണ്ട് രാഷ്‌ട്രീയ നേതാക്കളേയും കൊണ്ട് ഈ വഴി കടന്നു പോയ വിമാനം പൊടുന്നനെ അപ്രത്യക്ഷമായി. ഇതോടെയാണ് ഈ സ്ഥലം ആദ്യമായി പലരുടേയും ശ്രദ്ധയിലേക്ക് വന്നത്.

യുഎസ് ഹൗസ് മെജോറിറ്റി ലീഡർ തോമസ് ഹെയ്ൽ ബോഗ്‌സ്, അലാസ്‌കയിലെ കോൺഗ്രസ് അംഗം നിക്ക് ബെഗിച്ച്, ഇദ്ദേഹത്തിന്റെ സഹായി റസ്സൽ ബ്രൗൺ, പൈലറ്റ് ഡോൺ ജോൺസ് എന്നിവരെയാണ് കാണാതായത്. ആങ്കോറേജിൽ നിന്ന് ജുനൗവിലേക്ക് പോവുകയായിരുന്നു ഇവർ. കാണാതായവർക്ക് വേണ്ടി വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും ഇവരുടെ മൃതദേഹങ്ങളോ വിമാനത്തിന്റെ അവശിഷ്ടങ്ങളോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

സമാനമായ രീതിയിൽ നിരവധി പേരെ ഈ മേഖലയിൽ വച്ച് കാണാതായിട്ടുണ്ട്. ഇത്തരം തിരോധാനങ്ങളെ കുറിച്ച് പിന്നീട് പല രീതിയിലുള്ള കഥകളും പ്രചരിക്കാൻ തുടങ്ങി. അലാസ്‌ക ട്രയാംഗിളിന് കാന്തിക ആകർഷണം കൂടുതലുണ്ടെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. അന്യഗ്രഹ ജീവികൾ ഇവിടേക്ക് പതിവായി എത്തുന്നുണ്ടെന്നാണ് മറ്റൊരു കൂട്ടർ അവകാശപ്പെടുന്നത്. ഇത് എന്തുതന്നെയായാലും ആളുകളെ കാണാതാകുന്നത് കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ ബർമുഡ ട്രയാംഗിൾ പോലെ തന്നെ ചുരുളഴിയാത്ത രഹസ്യമായി അലാസ്‌ക ട്രയാംഗിളും മാറിയേക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

Tags: Bermuda TriangleAlaska TriangleMysteriously Disappeared
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies