സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 8 മുതൽ 14 വരെയുള്ള (1200 ചിങ്ങം 23 മുതൽ ചിങ്ങം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 8 മുതൽ 14 വരെയുള്ള (1200 ചിങ്ങം 23 മുതൽ ചിങ്ങം 29 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 05:49 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ നിശ്ചിതകാലയളവിലെ പൊതുഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളാണ്. എന്നാൽ, ഓരോരുത്തരുടെയും ജനനസമയത്തെ ഗ്രഹസ്ഥിതി, ഗ്രഹചാരം, യോഗങ്ങൾ, നിലവിലെ ദശാ-അന്തർപഹാരങ്ങൾ, ഗ്രഹപ്പിഴകൾ, കർമ്മഫലങ്ങൾ തുടങ്ങി അടുത്ത രക്തബന്ധുകളുടെ യോഗങ്ങൾ വരെയുള്ള മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അനുഭവം. അതിനാൽ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, അനുകുല അവസ്ഥയുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ കുടുംബ ബന്ധുജങ്ങളിൽ നിന്നും അപ്രതീഷിതമായ സഹായ സഹകരണങ്ങൾ ലഭിക്കും. ആത്മാർത്ഥമായ സേവനത്തിൽ തൊഴിൽ ഇടങ്ങളിൽ സഹപ്രവർത്തകരുടെയും മേലധികാരിയുടെയും പ്രീതി നേടിയെടുക്കുവാൻ സാധിക്കും. ഏറ്റവും വേണ്ടപ്പെട്ട വ്യക്തികൾക്കോ ബന്ധുക്കൾക്കോ സ്വന്തം ചെലവിൽ വിവാഹം നടത്തി കൊടുക്കുവാൻ തീരുമാനം എടുക്കും.

പ്രധാനപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളോ ഉല്ലാസ യാത്രകളോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒപ്പം നടത്തുവാൻ അവസരം ലഭിക്കും. വാരം മധ്യത്തോട് കൂടി സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പ്രധാനപ്പെട്ട രേഖകൾ മോഷണം പോകുവാനോ സാധ്യത ഉണ്ട്. ശ്വാസകോശ സംബന്ധമായോ അലർജി സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. വാരം അവസാനത്തോട് കൂടി രോഗശാന്തി ലഭിക്കുമെങ്കിലും മനഃസ്വസ്ഥത കുറവ് അനുഭവപ്പെടുകയും കൂടെയുള്ള സഹപ്രവർത്തകരുമായി അനാവശ്യമായ വാക്ക് തർക്കങ്ങളിൽ പെടാനും സാധ്യത ഉണ്ട്.

എന്നിരുന്നാലും പുതിയ ചില പ്രൊജെക്ടുകളിൽ നിറസാന്നിധ്യം ഉണ്ടാവുകയും സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ സാധിക്കുകയും ചെയ്യും.

സെപ്റ്റംബർ 12, സെപ്റ്റംബർ 13, സെപ്റ്റംബർ 14 ദിനങ്ങൾ യഥാക്രമം മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് കഴിയുന്ന മഹാക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ആത്മവിശ്വാസത്തോടു കൂടി പരീക്ഷ എഴുതുകയും അതിൽ വിജയിക്കുകയും ചെയ്യും. ജോലിക്കു വേണ്ടി പരിശ്രമിക്കുന്നവർക്കു അർഹതപ്പെട്ട തൊഴിൽ അവസരങ്ങൾ ലഭിക്കും. ദീർഘ വീക്ഷണത്തോട് കൂടി പുതിയ കർമ്മ പദ്ധതികൾ ആവിഷ്ക്കരിക്കുകയും അതിൽ വിജയം സുനിശ്ചിതമാകുകയും ചെയ്യും. ബന്ധു ജനസമാഗമം, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുകയും ചെയ്യും.

ബിസിനെസ്സിൽ ഇരിക്കുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. കലരാഷ്‌ട്രീയമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കുകയും അതുവഴി പേരും പ്രശസ്തിയും ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികളിൽ മത്സര പരീക്ഷകളിൽ വിജയിക്കുകയും പാരിതോഷികങ്ങൾ ലഭിക്കുകയും ചെയ്യും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വാരം മധ്യത്തിൽ അനാവശ്യമായ സ്ത്രീ വിഷയങ്ങളിൽ പേരുദോഷം കേൾക്കുവാൻ ഇടവരികയും ധനനഷ്ട്ടം ഉണ്ടാവുകയും ചെയ്യും.

വരവിനേക്കാൾ ചെലവ് അനുഭവപ്പെടുകയും അനാവശ്യമായ ചെലവുകൾ മൂലം സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുകയും ചെയ്യും. എന്നാൽ വാരം അവസാനത്തോട് കൂടി മനഃസന്തോഷം, ദാമ്പത്യ ഐക്യം, ധനനേട്ടം, ഭക്ഷണ സുഖം എന്നിവ ഉണ്ടാകും.

മകരക്കൂറിലുള്ള തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

സെപ്റ്റംബർ 14 , 15 , 16 ദിനങ്ങൾ യഥാക്രമം ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് കഴിയുന്ന മഹാക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് കേസുവഴക്കുകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. അപരിചിതരുമായുള്ള ഇടപെടലുകൾക്ക് അന്ത്യം കുറിച്ചിലെങ്കിൽ ചതിയിൽപെടുവാൻ ഇടവരും. ഉദര-ഹൃദ്രോഗ അസുഖങ്ങൾ മൂർച്ഛിക്കുകയും ശസ്ത്രക്രിയ അനിവാര്യമായി വരികയും ചെയ്യും.

ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കളുകൾക്കോ സുഹൃത്തുക്കൾക്കോ ജാമ്യം നിന്ന ഇടപാടുകളിൽ പരസ്പരം തെറ്റി പിരിയുവാനോ പോലീസ്‌കേസുകൾ ഉണ്ടാകുവാനോ സാധ്യത ഉണ്ട്. വാരം മധ്യത്തോട് കൂടി സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ ജോലി ലഭിക്കുവാൻ സാധ്യത ഉണ്ട്. വിദഗ്‌ധ ഉപദേശം തേടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യ പ്രാപ്തി കൈവരിക്കും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിലെ ഉത്സവ ആഘോഷങ്ങളിൽ ബന്ധുജനങ്ങൾക്കൊപ്പം പങ്കെടുക്കുവാൻ അവസരം ലഭിക്കും. ചിരകാല അഭിലാഷമായ വിദേശയാത്ര സഫലമാകും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആത്മവിശ്വാസം ലഭിക്കുകയും സർവരുടെയും പ്രശംസ ലഭിക്കുകയും ചെയ്യും.

സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യുവാൻ സാധിക്കും. അപ്രതീഷിതമായ ധനലാഭം പ്രതീക്ഷിക്കാം. വാരം അവസാനത്തിൽ ജീവിതത്തിലെ ഏറ്റവും വേണ്ടപ്പെട്ട ബന്ധങ്ങളോ രേഖകളോ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരം തുടക്കത്തിൽ ശരീര ശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടും. ഉദര സംബന്ധമായി പ്രശ്നങ്ങൾ ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ ഇടയാകുകയും ആശുപത്രിവാസത്തിനും യോഗമുണ്ട്.

ഏതെങ്കിലും രേഖകളിൽ ഒപ്പിടുമ്പോൾ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ ചതി ഉണ്ടാവാൻ സാധ്യത ഉണ്ട്. പഴയ ചില കേസുകൾ വീണ്ടും സജീവമാകാനും പോലീസ് പുനർഅന്വേഷണം ഉണ്ടാവാനും ഇടയുണ്ട്. സാമ്പത്തിക ക്രയവിക്രയങ്ങളിൽ ജാഗ്രത പാലിക്കുക. മറ്റുള്ളവർക്ക് പരോപകാരം ചെയ്യുമെങ്കിലും തിരിച്ചു നന്ദി ഇല്ലാത്ത അവസ്ഥ ഉണ്ടാവും.

വാരം മധ്യത്തോടു കൂടി ശത്രുഹാനി, രോഗശാന്തി, ധനനേട്ടം എന്നിവ ഉണ്ടാകും. തൊഴിൽ ഇടങ്ങളിൽ സ്ഥാനക്കയറ്റം ഉണ്ടാവുകയും സാമ്പത്തീക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. ബിസിനസ്സിൽ തടസ്സങ്ങൾ മാറുകയും പുതിയ ഉണർവ്വ് അനുഭവപ്പെടുകയും ചെയ്യും. സർവ്വർക്കും സ്വീകാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവെയ്‌ക്കുകയും അതിൽ വിജയിക്കുകയും ചെയ്യും.

വിശേഷപ്പെട്ട പുണ്യ തീർത്ഥ സഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠന സംബന്ധമായി വിദേശ യാത്രയ്‌ക്കുള്ള അനുമതി ലഭിക്കും. വളരെക്കാലമായി കാണാതിരുന്ന ബന്ധുജനങ്ങളെയോ സുഹൃത്തുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം ആഘോഷവേളകളിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.

മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies