ആലപ്പിയുടെ ചങ്കിൽ കൊച്ചിയുടെ പഞ്ചാരിമേളം; ബ്ലൂ ടൈഗേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആലപ്പിയുടെ ചങ്കിൽ കൊച്ചിയുടെ പഞ്ചാരിമേളം; ബ്ലൂ ടൈഗേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 11:00 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആലപ്പി റിപ്പിള്‍സിനെതിരേ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പുഴയ്‌ക്ക് 154 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. ബ്ലൂടൈഗേഴ്സിലെ ജോബിന്‍ ജോബിയാണ് മാന്‍ ഓഫ് ദ മാച്ച്.

ടോസ് നേടിയ ആലപ്പി റിപ്പിള്‍സ് കൊച്ചിയെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും ജോബിന്‍ ജോബിയും സ്വപ്നതുല്യമായ തുടക്കമാണ് ബ്ലൂ ടൈഗേഴ്സിന് സമ്മാനിച്ചത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും ഇവർ രചിച്ചു. 140 റണ്‍സാണ് ആദ്യ വിക്കറ്റിൽ പടുത്തുയര്‍ത്തിയത്. 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 79 റണ്‍സാണ് ജോബിന്‍ അടിച്ചെടുത്തത്. സ്‌കോര്‍ 162-ല്‍ നിൽക്കെ ആനന്ദ് കൃഷ്ണന്റെ വിക്കറ്റ് നഷ്ടമായി. 51 പന്ത് നേരിട്ട ആനന്ദ് നാല് സിക്‌സും നാല് ബൗണ്ടറിയും ഉള്‍പ്പെടെ 69 റണ്‍സ് സ്വന്തമാക്കി. അവസാന ഓവറുകളില്‍ ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്റെ വെടിക്കെട്ട് ബ്ലൂ ടൈഗേഴ്സിന്റെ സ്‌കോര്‍ 200 കടത്തി. ഒന്‍പത് പന്ത് നേരിട്ട ഉണ്ണികൃഷ്ണന്‍ അഞ്ച് സിക്‌സ് ഉള്‍പ്പെടെ പുറത്താകാതെ 34 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഷോണ്‍ റോജര്‍ 14 പന്തില്‍ നിന്നും 28 റണ്‍സ് അടിച്ചെടുത്തു.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സ്‌കോറായ 218 റണ്‍സ് കുറിച്ചാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ബാറ്റിംഗ് അവസാനിപ്പിച്ചത്. ഏഴു ബൗളര്‍മാരെ മാറി പരീക്ഷിച്ചെങ്കിലും കൊച്ചിയെ തടയാൻ റിപ്പിള്‍സിന് കഴിഞ്ഞില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനു ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്‍, വിനൂപ് മനോഹരന്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ ബേസില്‍ തമ്പിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായി.

ടി.കെ അക്ഷയാണ് ആലപ്പുഴ റിപ്പിള്‍സിന്റെ ടോപ് സ്‌കോറർ. 33 പന്തില്‍ നിന്ന് നാലു സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സാണ് അക്ഷയ് നേടിയത്. 22 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ആല്‍ഫി ഫ്രാന്‍സീസിന്റെ പ്രകടനം കാണികളെ ആവേശത്തിലാക്കി. 17.3-ാം ഓവറില്‍ ബേസില്‍ തമ്പി ഫാനൂസിനെ ക്ലീന്‍ ബൗള്‍ഡ് ആക്കിയതോടെ ആലപ്പി റിപ്പിള്‍സിന്റെ ഇന്നിംഗ്‌സ് 154ന് അവസാനിച്ചു. ബേസില്‍ തമ്പിയും പി.എസ് ജെറിനും ബ്ലൂ ടൈഗേഴ്സിനായി മൂന്നു വിക്കറ്റ് വീതം നേടി.

Tags: cricketKochileaguekeralawon
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies