കുറ്റവാളികൾക്കായി അന്താരാഷ്ട്ര തലത്തിൽ വല വിരിച്ച് ഇന്ത്യ; 2023 ൽ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ച് ഇന്റർപോൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുറ്റവാളികൾക്കായി അന്താരാഷ്‌ട്ര തലത്തിൽ വല വിരിച്ച് ഇന്ത്യ; 2023 ൽ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ച് ഇന്റർപോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 07:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ അഭ്യർത്ഥനപ്രകാരം 2023 ൽ മാത്രം ഇന്റർപോൾ 100 റെഡ് നോട്ടീസുകൾ പുറപ്പെടുവിച്ചതായി സിബിഐ ഡയറക്ടർ പ്രവീൺ സൂദ്. ഒരു വർഷത്തിൽ ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് നോട്ടീസുകളുടെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്ന പല കൊടും കുറ്റവാളികളും മറ്റ് രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട്. ഇവരെ പിടികൂടുന്നതിൽ ആഗോളതലത്തിൽ നിയമ പാലകർ സഹായം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു സിബിഐ ഡയറക്ടറുടെ പ്രസ്താവന.

സിബിഐ സംഘടിപ്പിച്ച 10-ാമത് ഇൻ്റർപോൾ ലെയ്‌സൺ ഓഫീസേഴ്‌സ് (ILO) കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻ്റർപോളിന്റെയും ആഗോള നിയമപാലകരുടെയും സഹായത്തോടെ കഴിഞ്ഞ വർഷം 29 ക്രിമിനലുകളെയും ഈ വർഷം ഇതുവരെ 19 പേരെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാലയളവിൽ 17,000 അന്താരാഷ്‌ട്ര സഹായ അഭ്യർത്ഥനകൾ സിബിഐ കൈകാര്യം ചെയ്തതായും പ്രവീൺ സൂദ് പറഞ്ഞു.

ലോകമെമ്പാടുമുള്ള പൊലീസ് സഹകരണത്തിനും കുറ്റകൃത്യ നിയന്ത്രണത്തിനും സൗകര്യമൊരുക്കുന്ന ഒരു അന്താരാഷ്‌ട്ര സംഘടനയാണ് ഇന്റർപോൾ. കൈമാറ്റം, കീഴടങ്ങൽ അല്ലെങ്കിൽ സമാനമായ നിയമനടപടികൾ തീർപ്പാക്കാത്ത ഒരു കുറ്റവാളിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ലോകമെമ്പാടുമുള്ള നിയമപാലകരോട് അഭ്യർത്ഥിച്ച് ഇൻ്റർപോൾ പുറപ്പെടുവിക്കുന്നതാണ് റെഡ് നോട്ടീസ്.

Tags: International criminalsCBIinterpolcriminalsPraveen SoodCBI Director
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies