ഡബ്ല്യുസിസിയുടെ ഉദ്ദേശ ലക്ഷ്യം മറ്റൊന്ന്; സിനിമാ മേഖല ഞങ്ങൾ ഭരിക്കാം എന്നതാണ് അവരുടെ നിലപാട്: ഭാഗ്യലക്ഷ്മി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡബ്ല്യുസിസിയുടെ ഉദ്ദേശ ലക്ഷ്യം മറ്റൊന്ന്; സിനിമാ മേഖല ഞങ്ങൾ ഭരിക്കാം എന്നതാണ് അവരുടെ നിലപാട്: ഭാഗ്യലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 03:41 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ മുന്നിൽ നിൽക്കുന്നത് തങ്ങളാണെന്ന് ഡബ്ല്യുസിസി സ്വയം അവകാശപ്പെട്ടിരുന്നു. ഇതിനെ ചോദ്യംചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതല്ലാതെ ഡബ്ല്യുസിസിയുടെ പ്രവർത്തിയിൽ ഒന്നും കാണാൻ കഴിയുന്നില്ലെന്ന് ഭാഗ്യലക്ഷ്മി വിമർശിച്ചു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യുസിസി അംഗങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി ചോദിച്ചു.

” മലയാള സിനിമയിൽ ഒരു തീപ്പൊരി കൊണ്ടുവന്നത് ഡബ്ല്യുസിസി ആണെന്ന് ആരാണ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവവും മഞ്ജു വാര്യരുടെ വാക്കിൽ നിന്നുമാണ് ഇത് ആരംഭിക്കുന്നത്. അല്ലാതെ wcc ഉണ്ടാക്കിയതല്ല. മലയാള സിനിമയെ മുഴുവൻ ഡബ്ല്യുസിസി ശത്രുപക്ഷത്താണ് നിർത്തിയിരിക്കുന്നത്. അവരുടെ ഉദ്ദേശലക്ഷ്യവും അതുതന്നെയാണ്. അങ്ങനെയല്ല ഇത് കൊണ്ടുപോകേണ്ടത്. വർഷങ്ങൾ കൊണ്ട് ചരിത്രം സൃഷ്ടിച്ച ഒരു മേഖലയാണ് മലയാള സിനിമ. ഇവിടെ എല്ലാവരും നല്ലവരാണെന്ന് പറയുന്നില്ല. ഇവിടെ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്. ഡബ്ല്യുസിസി എന്താണ് ചെയ്യുന്നത്. എല്ലാവരെയും മാറ്റിനിർത്തി ഇവിടെ ഞങ്ങൾ ഭരിച്ചു കൊള്ളാം എന്നതാണ് നിലപാട്. അങ്ങനെ ആരെയും മാറ്റിനിർത്താൻ കഴിയില്ല. സിനിമ എന്നു പറയുന്നത് ഒരു കൂട്ടായ തൊഴിൽ മേഖലയാണ്. ഇതിലെ പുഴുക്കുത്തുകളെ കണ്ടുപിടിച്ച് വെളിയിൽ കളയാനാണ് ശ്രമിക്കേണ്ടത്. അതിന് എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യണം”.

“അമ്മയാണോ മലയാള സിനിമ ഭരിക്കുന്നത്. ഇവിടെ പല സംഘടനകൾ ഉണ്ട്. മുഖ്യമന്ത്രിയെ കാണാൻ ഡബ്ല്യുസിസി അംഗങ്ങൾ പോയപ്പോൾ അവർ ഒരു സംഘടനയേയും അറിയിച്ചില്ല. അറിയിച്ചെങ്കിൽ ഒരു തെളിവ് കാണിക്കണം. ഫേസ്ബുക്കിൽ എഴുതുന്ന ആവേശം പ്രവർത്തിയിൽ wcc കാണിക്കുന്നില്ല. ഡബ്ല്യുസിസി കളക്ടീവ് അല്ല, സെലക്ടീവ് ആണ്. ഡബ്ല്യുസിസിയുടെ ഉള്ളിലുള്ളവർ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്ന് പറയുന്നു. രഞ്ജിനിയും രേവതിയുമെല്ലാം ഇതു പറഞ്ഞു കഴിഞ്ഞു. ഡബ്ല്യുസിസി രൂപീകരിച്ചിട്ട് എത്ര വർഷമായി. എന്താണ് അവർ അടുത്ത സ്റ്റെപ്പിലേക്ക് പോയത്?”-ഭാഗ്യലക്ഷ്മി പറഞ്ഞു.

Tags: RIMA KALLINGALWCCAashiq abubhagya lekshmi
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies