സിനിമാ ഷൂട്ടിം​ഗിനിടെ ലൈറ്റ്ബോയ് മരിച്ച സംഭവം; ലൊക്കേഷനിൽ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്ന് സഹോദരൻ; സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിനിമാ ഷൂട്ടിം​ഗിനിടെ ലൈറ്റ്ബോയ് മരിച്ച സംഭവം; ലൊക്കേഷനിൽ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്ന് സഹോദരൻ; സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സംവിധായകൻ യോ​ഗരാജ് ഭട്ട്, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോ​ഹർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ബെം​ഗളൂരുവിലെ മദനായകനഹള്ളിയിൽ വച്ചായിരുന്നു അപകടം.

യോ​ഗരാജ് ഭട്ട് സംവിധാനം ചെയ്യുന്ന മാനാഡാ കടലു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. തുമക്കൂരു സ്വ​ദേശി മോഹൻ കുമാറാണ് മരിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ചിത്രീകരണം നടന്നതെന്ന് ആരോപിച്ച് യുവാവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സഹോദരൻ ഹേമന്ത് കുമാറും അതേ സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ ജോലി ചെയ്യുന്ന ആളാണ്. കൂടാതെ സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഇയാൾ.

ഷൂട്ടിം​​ഗ് ലൊക്കേഷനിൽ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഹേമന്ത് കുമാർ പരാതിയിൽ പറയുന്നു.

ഇന്നലെ വൈകുന്നേരം 5.30-നാണ് അപകടം നടന്നത്. വീഴ്ചയിൽ മോഹൻകുമാറിന്റെ തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ബെം​ഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags: Renowned KannadaYogaraj Bhatlight operator
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies