വെടിക്കെട്ട് തീർത്ത് തൃശൂർ ടൈറ്റൻസ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ 7 വിക്കറ്റ് ജയം; വരുണ്‍ നായനാര്‍ പ്ലയര്‍ ഓഫ് ദ മാച്ച്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെടിക്കെട്ട് തീർത്ത് തൃശൂർ ടൈറ്റൻസ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ 7 വിക്കറ്റ് ജയം; വരുണ്‍ നായനാര്‍ പ്ലയര്‍ ഓഫ് ദ മാച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2024, 07:20 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം ദിവസത്തെ ആദ്യ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരേ തൃശൂർ ടൈറ്റൻസിന് ഏഴു വിക്കറ്റ് ജയം. കൊച്ചിയുടെ ബാറ്റിംഗിനിടെ മഴ കളി മുടക്കിയതിനെതുടർന്ന് 16 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊച്ചി നാലു വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു. വിജെഡി നിയമപ്രകാരം 16 ഓവറിൽ തൃശൂരിന്റെ വിജയ ലക്ഷ്യം 136 ആക്കി പുനഃക്രമീകരിക്കുകയായിരുന്നു.

136 റൺസ് വിജയലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ തൃശൂർ 15 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ വരുൺ നായനാരുടെ അർധ സെഞ്ചുറി (38 പന്തിൽ പുറത്താകാതെ 63 റൺസ്) ആണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്. ടോസ് നേടിയ തൃശൂർ കൊച്ചിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. സ്‌കോർ 13ലെത്തിയപ്പോൾ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

ഒൻപതാം ഓവറിൽ മഴ കളി തടസപ്പെടുത്തി. ഈ സമയം രണ്ടു വിക്കറ്റിന് 50 എന്ന നിലയിലായിരുന്നു കൊച്ചി. വീണ്ടും ബാറ്റിംഗിനിറങ്ങിയ കൊച്ചിക്ക് ഷോൺ റോജറിന്റെ വിക്കറ്റ് ടീം സ്‌കോർ 57 ലെത്തിയപ്പോൾ നഷ്ടമായി. 23 പന്തിൽ 23 റൺസ് നേടിയ ഷോണിന്റെ വിക്കറ്റ് പി. മിഥുനാണ് ലഭിച്ചത്. തുടർന്ന് സിജോമോൻ ജോസഫും നിഖിൽ തോട്ടത്തിലും ചേർന്ന് മികച്ച ബാറ്റിംഗ് പുറത്തെടുത്തു. 38 പന്തിൽ നിന്ന് ഇവരുവരും ചേർന്ന് 78 റൺസാണെടുത്തത്.  23 പന്ത് നേരിട്ട നിഖിൽ മൂന്നു സിക്‌സും അഞ്ചു ബൗണ്ടറിയും ഉൾപ്പെടെ 47 റൺസ് സ്വന്തമാക്കി. വീണ്ടും മഴ കളി തടസപ്പെടുത്തിയതിനെ തുടർന്നാണ് 16 ഓവറായി മത്സരം ചുരുക്കിയത്. 16 ഓവറിൽ നാലിന് 130 എന്ന സ്‌കോറിന് കൊച്ചി ബാറ്റിംഗ് അവസാനിപ്പിച്ചു.

തൃശൂരിനു വേണ്ടി ഓപ്പണിംഗ്  ബാറ്റിംഗിനിറങ്ങിയ ആനന്ദ് സാഗർ -വരുൺ നായനാർ കൂട്ടുകെട്ട് അധികം നീണ്ടില്ല. ആനന്ദിനെ ജെറിൻ, ബേസിലിന്റെ കൈകളിലെത്തിച്ചപ്പോൾ തൃശൂർ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒൻപത് റൺസ് എന്ന നിലയിൽ. സ്‌കോർ 22 ലെത്തിയപ്പോൾ ഒൻപത് പന്തിൽനിന്ന് ആറു റൺസ് നേടിയ അഭിഷേകിന്റെ വിക്കറ്റും നഷ്ടമായി. തുടർന്ന് വരുൺ നായനാരും വിഷ്ണു വിനോദും ചേർന്നുള്ള കൂട്ടുകെട്ട്  10 ഓവറിൽ തൃശൂരിന്റെ  സ്‌കോർ 72 ലെത്തിച്ചു.  13-ാം ഓവറിലെ രണ്ടാം പന്ത് സിക്‌സ് പറത്തി വരുൺ നായനാർ അർധ സെഞ്ചുറി നേടി. 33 പന്തിൽ നിന്നും 46 റൺസെടുത്ത വിഷ്ണു വിനോദിനെ സിജോമോൻ ജോസഫ് പുറത്താക്കുമ്പോൾ തൃശൂർ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എന്ന നിലയിൽ. തുടർന്നെത്തിയ അക്ഷയ് മനോഹറുമായി ചേർന്ന ക്യാപ്റ്റൻ വരുൺ നായനാർ 15-ാം ഓവറിൽ ടീമിനെ വിജയത്തിലെത്തിച്ചു. വരുൺ നായനാരാണ് പ്ലെയർ ഓഫ് ദി മാച്ച്.

Tags: Kochi Blue Tigersthrissur titansKerala Cricket League
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies