എടാ മോനേ.. എത്തിയെത്തി..! ആപ്പിൾ ഇൻ്റലിജൻസും കിടിലൻ ബാറ്ററിയും കിടിലോൽക്കിടിലം കാമറയും; വിപണി കളറാക്കാൻ ഐഫോൺ 16 സീരിസെത്തി; വിലയറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എടാ മോനേ.. എത്തിയെത്തി..! ആപ്പിൾ ഇൻ്റലിജൻസും കിടിലൻ ബാറ്ററിയും കിടിലോൽക്കിടിലം കാമറയും; വിപണി കളറാക്കാൻ ഐഫോൺ 16 സീരിസെത്തി; വിലയറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 06:16 am IST
FacebookTwitterWhatsAppTelegram

കാത്തിരിപ്പിനും ഊഹാപോഹങ്ങൾക്കും വിരമാമിട്ട് ഐഫോൺ‌ 16 സീരിസ് ഫോണുകളും ആപ്പിൾ‌ ​ഗാഡ്ജെറ്റുകളും വിപണിയിലെത്തി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് ആപ്പിൾ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.

ആപ്പിൾ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ഐഫോൺ 16 സീരിസിന്റെ വരവ്. A18 ചിപ്പ്, പ്രത്യേക ക്യാമറ ബട്ടൺ, ആക്ഷൻ ബട്ടൺ എന്നിവ ഈ സീരിസിന്റെ പ്രത്യേകതയാണ്. ഉപയോക്താവിന് മികച്ച പെർഫോമൻസ് വാ​ഗ്ദാനം ചെയ്യുന്ന സെക്കൻഡ് ജെൻ 3എൻഎം ചിപ്സെറ്റാണ് ഉൾ‌പ്പെടുത്തിയിരിക്കുന്നത്. ഒരു സ്ലൈഡിങ് ആംഗ്യത്തിലൂടെ കാമറ നിയന്ത്രിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ക്യാമറ കൺട്രോൾ ഫീച്ചറും പുതിയ സീരിസിലുണ്ട്.

ഐഫോൺ 16-ൽ രണ്ട് കാമറ ലെൻസുകളാണുള്ളത്. 48 മെ​ഗാപിക്സലാണ് മെയിൻ കാമറ. 12 MP ഫോക്കൽ ലെം​ഗ്ത്തുള്ള ഓട്ടോ ഫോക്കസുള്ള ആൾട്ര വൈ‍ഡ് കാമറയാണ് രണ്ടാമത്തേത്. ഡോൾബി വിഷൻ HDR ഉപയോഗിച്ച് 4K60 വീഡിയോ എടുക്കാം. 12MP അൾട്രാ-വൈഡ് കാമറ കൃത്യതയുള്ള മികച്ച ഫോട്ടോകൾ വാ​ഗ്ദാനം ചെയ്യുന്നു. ഒരു ഫോണിൽ നാല് ക്യാമറ ലെൻസുകൾക്ക് തുല്യമായ പെർഫോമൻസാണ് ഐഫോൺ 16 സീരിസ് നൽകുന്നതെന്നാണ് ആപ്പിൾ പറയുന്നത്.

നേരത്തെ ഐഫോൺ 15 പ്രോ സീരിസുകളിൽ മാത്രം പ്രവർത്തിച്ചിരുന്ന എഐ ​ഗെയിമുകൾ ഇപ്പോൾ സാധാരണ വേരിയൻ്റുകളിലും ലഭ്യമാകും. വിശദവിവരങ്ങൾ ലഭ്യമാകുന്നതിനോ കലണ്ടറുകളിലേക്ക് ഇവൻ്റുകൾ ചേർക്കുന്നതിനോ ഇവൻ്റ് ഫ്ലയറുകൾ പോലുള്ള ഒബ്‌ജക്റ്റുകളിലേക്ക് ക്യാമറ ചൂണ്ടിക്കാണിക്കാൻ വിഷ്വൽ ഇൻ്റലിജൻസ് എന്ന പുതിയ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐഫോൺ 16 പ്രോ മോഡലുകൾ സ്വർണ്ണ നിറത്തിലാണ്. ക്യാമറ കൺട്രോൾ ബട്ടണിലും ഇതേ നിറം വരുന്നു. 6.3 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീനാണുള്ളത്. ആപ്പിൾ പുറത്തിറക്കിയ ഫോണുകളിലെ എക്കാലെത്തെയും വലിയ സ്ക്രീൻ സൈസാണിത്. എക്കാലത്തെയും മികച്ച ബാറ്ററി ലൈഫും ഇത് പ്രോ സിരീസ് വാ​ഗ്ദാനം ചെയ്യുന്നു. നൂതന കാമറ ഫീച്ചറുകളും ആപ്പിൾ എഐയും വ്യത്യസ്തമാക്കുന്നു. 120Hz ഡിസ്പ്ലേയാണ് രണ്ടിനുമുള്ളത്. സെപ്റ്റംബർ 16 മുതൽ യുഎസ് വിപണിയിൽ പുതിയ സീരിസ് എത്തി തുടങ്ങും.

799 ഡോളർ മുതലാണ് ഐഫോൺ 16-ന്റെ വില ആരംഭിക്കുന്നത്. ഐഫോൺ 16 പ്ലസിന്റെ വില 899 ഡോളറിലും ആരംഭിക്കുന്നു. ഐഫോൺ 16 പ്രോയ്‌ക്ക് 999 ഡോളറും പ്രോ മാക്സിന് 1199 ഡോളറുമാണ് വില. ഇന്ത്യയിൽ അടിസ്ഥാന മോഡലിന് 79,900 രൂപയും പ്രോ മോഡലിന് 1,19,000 രൂപയുമാകും വില. പ്രോ മാക്സിന് 1,44,900 രൂപയുമാകും വില.

നാല് സ്മാർട്ട് ഫോണുകൾക്ക് പുറമേ രണ്ട് എയർപോഡുകളുടെ നാല് വേരിയൻ്റുകൾ, ആപ്പിൾ വാച്ച് എന്നിവയും വാർഷിക പരിപാടിയിൽ പുറത്തിറക്കി. സെപ്റ്റംബർ 16 മുതൽ ഐഫോണുകൾക്കായുള്ള ഐഒഎസ് 18 അപ്‍ഡേറ്റ് ലഭ്യമാവും. ഐഫോൺ XR മുതലുള്ള വേരിയന്റുകൾക്കാണ് ഒരാഴ്ച കൂടി കഴിയുമ്പോൾ ഐഒഎസ് 18 ലഭ്യമാകുക.

Tags: appleFEATURED2iPhone 16 Series
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies