പലതവണ ഷോറൂമിൽ കയിറങ്ങിയിട്ടും സ്കൂട്ടറിന്റെ തകരാർ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഷോറൂമിന് തീയിട്ട് യുവാവ്. കർണാടകയിലെ കലബുറഗിയിലാണ് സംഭവം. 26-കാരനായ മുഹമ്മദ് നദീമാണ് കസ്റ്റമർ സർവീസിൽ നിന്ന് സേവനം ലഭിക്കാതായതോടെ പെട്രോളോഴിച്ച് ഒല ഷോറൂമിന് തീവച്ചത്.
ആറ് സ്കൂട്ടറുകളും കമ്പ്യൂട്ടർ ഉപകരണങ്ങളും കത്തിയമർന്നതായി പൊലീസ് പറഞ്ഞു. മെക്കാനിക്കായ നദീം ഒരുമാസം മുൻപാണ് 1.4 ലക്ഷം രൂപ കൊടുത്ത് സ്കൂട്ടർ വാങ്ങിയത്. രണ്ടുദിവസത്തിന് ശേഷം ബാറ്ററിയിലും സൗണ്ട് സംവിധാനത്തിലും തകരാർ സംഭവിച്ചു. തുടരെ ഷോറൂമിലെത്തിയെങ്കിലും ഇവർ തകരാർ കണ്ടെത്തി പരിഹരിച്ചില്ല.
ഇതോടെയാണ് നദീം അറ്റകൈ പ്രയോഗിച്ചത്. ഷോറൂമിന് എട്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൂചന. കേസ് രജിസ്റ്റർ ചെയ്തു. യുവാവ് കസ്റ്റഡിയിലാണ്. തീപിടിത്തത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
#Watch | A dissatisfied Ola electric scooter customer in Karnataka set a showroom on fire after an argument over his faulty vehicle, causing damages worth Rs 8.5 lakh to the shop.
Kalaburagi Chowk police registered a case, and the accused has been taken into custody for… pic.twitter.com/xKlSYXulmB
— IndiaToday (@IndiaToday) September 11, 2024