സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള (1200 ചിങ്ങം 30 മുതൽ കന്നി 5 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള (1200 ചിങ്ങം 30 മുതൽ കന്നി 5 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ നിശ്ചിതകാലയളവിലെ പൊതുഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങളാണ്. എന്നാൽ, ഓരോരുത്തരുടെയും ജനനസമയത്തെ ഗ്രഹസ്ഥിതി, ഗ്രഹചാരം, യോഗങ്ങൾ, നിലവിലെ ദശാ-അന്തർപഹാരങ്ങൾ, ഗ്രഹപ്പിഴകൾ, കർമ്മഫലങ്ങൾ തുടങ്ങി അടുത്ത രക്തബന്ധുകളുടെ യോഗങ്ങൾ വരെയുള്ള മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അനുഭവം. അതിനാൽ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, അനുകുല അവസ്ഥയുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ സുഗമമായി തരണം ചെയ്യാനും സാധിക്കും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ദമ്പതികൾ തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കും. എന്നാൽ ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ തിക്താനുഭവങ്ങൾ ഉണ്ടാവാനും അനാവശ്യമായ കേസ് വഴക്കുകളിൽപ്പെടാനും ബന്ധം വഷളാവാനും ഇടയുണ്ട്.

ഉദരസംബന്ധമായോ വൃക്കസംബന്ധമായോ പ്രശ്നങ്ങൾ ഉള്ളവർ കൃത്യ സമയത്തു ഡോക്ടറുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. ശരീരശോഷണം ഉണ്ടാവുകയും ആരോഗ്യക്കുറവ് അനുഭവപ്പെടാനും സാധ്യത ഉണ്ട്.

ഭക്ഷണ കാര്യങ്ങളിൽ മിതത്വo പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഏൽക്കുവാൻ സാധ്യത ഉണ്ട്. ഏറ്റവും പ്രിയപ്പെട്ട ആളുകളിൽ നിന്നും ചതി ഉണ്ടാവാനും അത് വഴി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. വാരം അവസാനം തൊഴിൽ സ്ഥലങ്ങളിൽ ഉയർച്ച ഉണ്ടാവും.

മേടക്കൂറിലുള്ള കാർത്തിക നക്ഷത്രക്കാർ തിങ്കളാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

സെപ്റ്റംബർ 20, സെപ്റ്റംബർ 21 ദിവസങ്ങൾ യഥാക്രമം അശ്വതി, ഭരണി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

ഈ വാരം ഗുണദോഷസമ്മിശ്രമായിരിക്കും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. ഏതെങ്കിലും ബിസിനസ്സ് നടത്തുന്നവർക്ക് പ്രേത്യേകിച്ചു ഊഹക്കച്ചവടം നടത്തുന്നവർക്ക് ഈ വാരം അസുലഭമായ അവസരങ്ങൾ വരികയും ധാരാളം പണം വന്നുചേരുകയും ചെയ്യും.

പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കുവാൻ സാധിക്കും. ദാമ്പത്യഐക്യം, ഇഷ്ടഭക്ഷണ സമൃദ്ധി, തൊഴിൽ വിജയം, ശത്രുഹാനി, കീർത്തി എന്നിവ ലഭിക്കും. സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം ലഭിക്കും. വീട്ടുകാർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്ന പ്രേമകാര്യങ്ങൾക്ക് ഒത്തുതീർപ്പിലൂടെ വിവാഹ അനുമതി ലഭിക്കും.

എന്നാൽ വാരം അവസാനത്തോട് കൂടി ഏതെങ്കിലും കേസ് വഴക്കുകൾ , ശത്രുക്കളെകൊണ്ട് ഉപദ്രവം, അനാവശ്യമായ വാക്ക് തർക്കങ്ങളിൽ തൊഴിൽ ഇടങ്ങളിൽ പ്രശ്‌നം എന്നിവ ഉണ്ടാകും. സാമ്പത്തീക കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണം നഷ്ടമുണ്ടാകും. ആമാശയ രോഗങ്ങളോ മറ്റ് ഏതെങ്കിലും അസുഖങ്ങൾ കാരണം ആശുപത്രിവാസം ഉണ്ടാവും.

ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

വാരത്തിന്റെ തുടക്കത്തിൽ സഞ്ചാര ശീലം കൂടുകയും യാത്ര ദുരിതം അനുഭവപ്പെടുകയും ചെയ്യും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം സൂക്ഷിച്ചില്ലെങ്കിൽ വാഹന അപകടങ്ങൾ ഉണ്ടാവുകയും പരിക്ക് പറ്റുവാനും ഇടവരും. മാനസീകമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടുവാൻ സാധ്യത ഉണ്ട്.

സന്താനങ്ങളെ പറ്റി വ്യാകുലപ്പെടാനോ സന്താനങ്ങൾ വഴിപിഴച്ചുപോകുകയോ ചെയ്യുന്നത് നിസ്സഹയായി നോക്കി നിൽക്കേണ്ടി വരും. വാരം മധ്യത്തോടു കൂടി കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ജോലിയിൽ ഉയർച്ച ഉണ്ടാവും. വളരെകാലമായി വിദേശത്തു പോകാനുള്ള ആഗ്രഹം സഫലമാകും. തൊഴിൽ വിജയം, ദമ്പതികൾ തമ്മിൽ ഒത്തൊരുമ്മ, സത്സുഹൃത്തുക്കളെ ലഭിക്കുവാനുള്ള യോഗം എന്നിവ ഉണ്ടാകും.

ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ മക്കളുടെ വിവാഹ കാര്യങ്ങളിൽ സംബന്ധിക്കാൻ അവസരം ഉണ്ടാവും. ബിസിനെസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തീക ഉന്നതി ലഭിക്കുകയും ചെയ്യും. പ്രതീക്ഷിച്ച ലാഭം കിട്ടുന്നതിനാൽ വസ്തു വില്പന നടത്തുവാൻ തീരുമാനിക്കും.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ഈ വാരം വൈകാരീകമായ പല മൂഹൂർത്തങ്ങൾക്കും സാക്ഷ്യം വഹിക്കും. വാരത്തിന്റെ തുടക്കത്തിൽ മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ അസുഖങ്ങൾ ഉണ്ടാവാനും ആശുപത്രി വാസത്തിനോ സാധ്യത ഉണ്ട്. ഉദര സംബന്ധമായ പ്രശ്നങ്ങൾക്കു വിദഗ്‌ധ ഡോക്ടറുടെ നിർദേശം സ്വീകരിക്കുവാൻ സാധിക്കും.

മനസ്സിൽ അകാരണമായ ഭയം അനുഭവപ്പെടും. പല സന്ദർഭങ്ങളിലും മരണഭയം ഉണ്ടാവുകയും ദുഃസ്വപ്നങ്ങൾ കാണുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ദുഃശീലങ്ങൾ ഉള്ളവർ അത് ഉപേക്ഷിക്കാനുള്ള സാഹചര്യം ഉണ്ടാവുന്ന സന്ദർഭങ്ങളാണ്.

വാരം മധ്യത്തോടു കൂടി കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. പ്രതിസന്ധികളിലും വെല്ലുവിളികളിലും പതറാതെ ഇടപെടുവാൻ സാധിക്കും. ആഘോഷവേളകളിൽ വെച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും.

തൊഴിൽ വിജയം, വാഹന ഭാഗ്യം, സാമ്പത്തീക ഉന്നതി എന്നിവ ഉണ്ടാകും. പുതിയ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനുള്ള ചിരകാല അഭിലാഷം സഫലീകരിക്കും. വളരെകാലമായി അലട്ടിയിരുന്ന രോഗങ്ങൾ ഭേദപ്പെടും. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ഉണ്ടാവും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വ്യാഴാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies